സംസ്ഥാനത്ത സാമ്ബത്തിക പ്രതിസന്ധിക്ക് താത്കാലികാശ്വാസം. കേരളത്തിന്റെ ഡല്‍ഹി പ്രതിനിധിയായ കെവി തോമസിന്റെ ഇടപടലാണ് നിർണ്ണായകമായത്. നികുതി വിഹിതമായ 2736 കോടിക്ക് പുറമെ ഐജിഎസ്ടി വിഹിതം ഉള്‍പ്പടെ 4000 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു. കേന്ദ്ര വിഹിതം ലഭിച്ചതിനാല്‍ ശമ്ബളവും പെൻഷനും മുടങ്ങില്ല. ബജറ്റ് പൂട്ടേണ്ടിയും വരില്ല. വലിയ ആശ്വാസമാണ് ഇതിലൂടെ കിട്ടുന്നത്.

കെവി തോമസ് നടത്തിയ ഇടപെടലുകളാണ് നിർണ്ണായകമായത്. കുമ്ബളങ്ങിക്കാരനായ തോമസ് മാഷ് പല ഘട്ടങ്ങളിലും കേരളത്തിന്റെ രക്ഷകനായി മാറുകയാണ്. ഡല്‍ഹി നയതന്ത്രത്തിലൂടെ അസാധ്യമായ പലതും സാധ്യമാക്കുകയാണ് കെവി തോമസ്. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ 2 ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെ കേരളത്തിന് 2,736 കോടി രൂപയാണ് ലഭിച്ചത്. ഐജിഎസ്ടി വിഹിതത്തില്‍ 1300 കോടിയും ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ രാത്രി പണം ട്രഷറിയില്‍ എത്തിയതോടെ ഓവർ ഡ്രാഫ്റ്റില്‍ നിന്ന് കരകയറി. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ശമ്ബളവും പെൻഷനും മുടങ്ങുന്നത് സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയാകുമായിരുന്നു. ഇതാണ് അവസാന നിമിഷം കേന്ദ്ര ഇടപെടലില്‍ മാറുന്നത്. ഏപ്രിലില്‍ പുതിയ വർഷം തുടങ്ങും. അതുകൊണ്ട് തന്നെ വീണ്ടും കടം എടുക്കാം. എന്നാല്‍ മാർച്ചില്‍ കടമെടുക്കല്‍ പരിധി കഴിഞ്ഞതിനാല്‍ പണത്തിന് കേന്ദ്ര സഹയാം അനിവാര്യതയായിരുന്നു.

എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 1.42 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 12ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 71,061 കോടി രൂപ നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ ഇതോടെ മൂന്ന് ഗഡുക്കളാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്. ഈ മാസം 20,000 കോടി രൂപയാണ്. സാമ്ബത്തിക വർഷാവസാനമായതിനാല്‍ പദ്ധതി വിഹിതം നല്‍കുന്നത് ഉള്‍പ്പടെ വലിയ സാമ്ബത്തിക ചെലവ് വേണ്ടിവരും. മാർച്ച്‌ അവസാനത്തോടെ സാമ്ബത്തികനിയന്ത്രണം ഏർപ്പെടുത്താനും സാധ്യതയുണ്ട്. എങ്കിലും അത്യാവശ്യ കാര്യങ്ങള്‍ കേരളത്തിന് ഈ മാസം നടത്താമെന്നതാണ് ആശ്വാസം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക