കോട്ടയത്ത് ഇടത് സ്ഥാനാർഥി തോമസ് ചാഴികാടന്റെ പ്രചാരണ വേദിയില്‍ മൈക്ക് സ്റ്റാൻഡ് വീണതിനെ തുടർന്ന് പ്രസംഗം നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നാലെ സൗണ്ട് സിസ്റ്റം തകരാറായതിനെ തുടർന്നാണ് അദ്ദേഹത്തിന് വീണ്ടും പ്രസംഗം നിർത്തേണ്ടി വന്നത്.

തലയോലപ്പറമ്ബില്‍ നടന്ന കണ്‍വെൻഷനില്‍ മൈക്ക് സ്റ്റാൻഡ് വീണതിനെ തുടർന്നാണ് മുഖ്യമന്ത്രിക്ക് ആദ്യം പ്രസംഗം നിർത്തേണ്ടി വന്നത്. പ്രസംഗത്തിന് മുന്നോടിയായി അഡ്ജസ്റ്റ് ചെയ്യുന്നതിനിടെ മൈക്ക് ഊരി മുഖ്യമന്ത്രിയുടെ കൈയിലേക്ക് വീഴുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൈക്ക് സ്റ്റാൻഡ് ശരിയാക്കിയ ശേഷം അദ്ദേഹം വീണ്ടും പ്രസംഗം തുടർന്നു.എന്നാല്‍ വൈകാതെ പരിപാടിക്ക് ഉപയോഗിച്ചിരുന്ന സൗണ്ട് സിസ്റ്റത്തില്‍ നിന്നും തീയും പുകയും ഉയർന്നു. ഇതോടെ മുഖ്യമന്ത്രി വീണ്ടും പ്രസംഗം നിർത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക