മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യത്തെ ഞെട്ടിച്ച്‌ ശരദ് പവാറിന്‍റെ നീക്കം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ അത്താഴ വിരുന്നിന് ക്ഷണിച്ചാണ് ശരദ് പവാർ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. മറ്റന്നാള്‍ ബാരാമതിയിലെ പാവറിന്റെ വസതിയിലേക്കാണ് ഭരണപക്ഷ നേതാക്കളെ ക്ഷണിച്ചത്.

ബാരാമതിയില്‍ ഒരു സർക്കാർ പരിപാടിയ്ക്ക് എത്തുന്ന മൂവരോടും തന്‍റെ വസതിയിലെ അത്താഴ വിരുന്നിലെത്തണമെന്നാണ് പവാർ ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പവാറിന്‍റെ നീക്കത്തെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ സൂക്ഷമതയോടെയാണ് വീക്ഷിക്കുന്നത്. ഉദ്ദവ് താക്കറെ സർക്കാരിനെ അട്ടിമറിച്ചതും അജിത് പവാർ എൻ സി പിയെ പിള‍ർത്തിയതുമെല്ലാം മറന്നുള്ള പവാറിന്‍റെ പുതിയ നീക്കത്തിന് പിന്നില്‍ മകള്‍ സുപ്രിയ സുലേക്ക് പങ്കുണ്ടോയെന്നാണ് സംശയം ഉയരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാരാമതിയിലെ എം പിയാണ് ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുലേ. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ സുപ്രിയക്കെതിരെ അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാറിനെ എൻ ഡി എ സ്ഥാനാർഥിയായി പരിഗണിക്കുന്നുണ്ട്. അതിനിടയിലാണ് ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ ബരാമതിയിലെ വസതിയിലേക്ക് അത്താഴ വിരുന്നിന് ക്ഷണിച്ച്‌ ശരദ് പവാർ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക