പാമ്ബുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.ചിലത് കൗതുകം ഉണ്ടാക്കുമ്ബോള്‍ മറ്റു ചിലത് ഭയം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ ഒരു കൂറ്റന്‍ അനാക്കോണ്ടയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഏതോ വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം.

പുഴയ്ക്ക് അരികില്‍ വിനോദസഞ്ചാരികള്‍ നില്‍ക്കുമ്ബോഴാണ് മറുകരയില്‍ അനാക്കോണ്ടയെ കണ്ടത്. അനാക്കോണ്ടയെ കണ്ട് ഭയന്ന് ആളുകള്‍ ഒച്ചവെച്ചു. ഒഴുക്കിന് അനുസരിച്ച്‌ അനാക്കോണ്ട നീങ്ങാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെള്ളത്തില്‍ ഇറങ്ങാന്‍ സ്വിമ്മിങ് വേഷം ധരിച്ച്‌ സഞ്ചാരികള്‍ പുഴത്തീരത്ത് നില്‍ക്കുമ്ബോഴാണ് അനാക്കോണ്ടയെ കണ്ടത്. ഇതോടെ പുഴയില്‍ ഇറങ്ങേണ്ട എന്ന് സഞ്ചാരികള്‍ തീരുമാനിച്ചു. പുഴയില്‍ ഇറങ്ങിയിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്ന് ചിന്തിച്ച്‌ സഞ്ചാരികള്‍ ആശങ്കയും പങ്കുവെച്ചു. ടൂറിസ്റ്റ് കേന്ദ്രം ഏതെന്ന് വ്യക്തമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക