പത്തനംതിട്ട: കെ സുധാകരനെ കെ സുരേന്ദ്രനെന്ന് തെറ്റായി അഭിസംബോധന ചെയ്ത് ആന്റോ ആന്റണി എംപി. പത്തനംതിട്ടയില്‍ സമരാഗ്നി പരിപാടിക്കിടെയായിരുന്നു തെറ്റ് സംഭവിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നായിരുന്നു പരാമര്‍ശം. അബദ്ധം സംഭവിച്ചെന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ വേദിയില്‍ വെച്ച്‌ അദ്ദേഹം തെറ്റുതിരുത്തുകയും ചെയ്തു.

‘സമരാഗ്നിയുടെ നായകന്‍, കെപിസിസി അധ്യക്ഷന്‍ ബഹുമാന്യനായ കെ സുരേന്ദ്രന്‍ അവര്‍കളെ..’, എന്ന് പറഞ്ഞായിരുന്നു ആന്റോ ആന്റണി സ്വാഗതം ചെയ്തത്. കെ സുധാകരന്‍ വേദിയിലിരിക്കെയായിരുന്നു ആന്റോ ആന്റണിയുടെ തെറ്റായി അഭിസംബോധന ചെയ്തത്. സദസില്‍ നിന്നും പ്രവര്‍ത്തകർ കൂവി വിളിച്ചതോടെയാണ് അദ്ദേഹത്തിന് അബദ്ധം പറ്റിയെന്ന് മനസ്സിലായത്. ഉടന്‍ തന്നെ വേദിയിലേക്ക് തിരിഞ്ഞുനോക്കിയ ശേഷം ‘കെ സുധാകരന്‍ അവര്‍കളേ…’, എന്ന് തിരുത്തിപ്പറയുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമരാഗ്നി പരിപാടിക്കിടെ ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തിന് എത്താന്‍ വൈകിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കെ സുധാകരന്‍ അസഭ്യം പറഞ്ഞത് വിവാദമായിരുന്നു. കെപിസിസി അധ്യക്ഷന്‍ അസഭ്യ പ്രയോഗം നടത്തുന്നതിന്റെ വീഡിയോ പ്രചരിച്ചത് സമൂഹ മാധ്യമങ്ങളില്‍ പരിഹാസങ്ങള്‍ക്ക് ഇടയാക്കി. ഇതിന്റെ പശ്ചാത്തലത്തില്‍ ഇരുവരെയും പരിഹസിച്ച്‌ എസ്‌എഫ്‌ഐ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. മൈഡിയര്‍ എന്ന് ചേര്‍ത്താണ് ഇരുവരെയും പരിഹസിച്ചിരിക്കുന്നത്. പിന്നീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി ബോര്‍ഡ് നശിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക