കൊച്ചിയില്‍ ലോഡ്ജില്‍ യുവതിക്ക് നേരെ ഉടമയുടെ ആക്രമണം. എറണാകുളം നോര്‍ത്തിലുള്ള ബെൻ ടൂറിസ്റ്റ് ഹോം ഉടമയായ ബെൻജോയ്, സുഹൃത്ത് ഷൈജു എന്നിവര്‍ ചേര്‍ന്നാണ് ഇന്നലെ രാത്രി യുവതിയെ മര്‍ദ്ദിച്ചത്. ലോഡ്ജില്‍ താമസിക്കാൻ എത്തിയ യുവതിക്ക് നേരെയാണ് മര്‍ദ്ദനമുണ്ടായത്. ഹോട്ടലില്‍ നടന്ന വാക്ക് തര്‍ക്കത്തിനിടെ ഉടമ മര്‍ദ്ദിച്ചെന്ന യുവതിയുടെ പരാതിയില്‍ പ്രതികളെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. യുവതിയും സുഹൃത്തുക്കളുമടങ്ങുന്ന എട്ടംഗ സംഘമാണ് ഹോട്ടലില്‍ താമസിക്കാനെത്തിയത്. രണ്ട് മുറികളെടുത്തായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി പുറത്ത് പോയി തിരിച്ച്‌ വന്ന സമയത്താണ് ഹോട്ടലിന് ലോബിയില്‍ വെച്ച്‌ വാക്കുതര്‍ക്കമുണ്ടായത്. ഉടമയുടെ ബന്ധുവായ ഷൈജുവുമായാണ് ആദ്യം തര്‍ക്കമുണ്ടായത്. പിന്നീട് ഹോട്ടലുടമ ബെൻജോയ് കൂടി ഇടപെടുകയും യുവതിയുടെ മുഖത്ത് രണ്ട് തവണ അടിക്കുകയുമായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടൂറിസ്റ്റ് ഹോം ഉടമ യുവതിയുടെ മുഖത്ത് അടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

Posted by MediaoneTV on Sunday, 7 January 2024

തുടര്‍ന്ന് ഹോട്ടലുടമ മുറിയൊഴിയാൻ യുവതിയോടും സംഘത്തോടും ആവശ്യപ്പെട്ടു. എന്നാല്‍ പണം തിരികെ നല്‍കാതെ റൂമൊഴിയില്ലെന്ന് സംഘം അറിയിച്ചു. ഇതോടെ പൊലീസിടപെടുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.സംഭവത്തില്‍ ലോഡ്ജ് ഉടമ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായി. ലോഡ്ജ് ഉടമ ബെൻ ജോയ്, സുഹൃത്ത് ഷൈജു എന്നിവര്‍ പിടിയിലായി. ഐപിസി 354 പ്രകാരം ഉടമക്കെതിരെ കേസ് എടുത്തു. പ്രതികളെ ഉടൻ കോടതിയില്‍ ഹാജരാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക