മലയാള സിനിമയോട് എന്നും പ്രത്യേക സ്നേഹം പ്രകടിപ്പിച്ചിട്ടുള്ള താരമാണ് ബോളിവുഡ് നടി വിദ്യാബാലന്‍. മലയാള സിനിമയോടും അഭിനേതാക്കളോടുമുള്ള ആരാധന പലപ്പോഴും അഭിമുഖങ്ങളിലും മറ്റും താരം തുറന്നുപറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി മലയാളം സിനിമകള്‍ ഭ്രാന്തമായി കണ്ടുകൊണ്ടിരിക്കുയാണെന്ന് വിദ്യാ ബാലന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു റീല്‍സിലൂടെ പറഞ്ഞു.

1991ല്‍ റിലീസായ ‘മൂക്കില്ലാ രാജ്യത്ത്’ എന്ന സിനിമയിലെ ഒരു രംഗമാണ് വിദ്യാബാലന്‍ അവതരിപ്പിച്ചത്. മുകേഷ്, ജഗതി, സിദ്ധിഖ്, തിലകന്‍, രാജന്‍ പി ദേവ്, പപ്പു എന്നിവര്‍ അഭിനയിച്ച ഈ കോമഡി രംഗം അതീവ രസകരമായാണ് വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. ‘ലവ് മലയാളം സിനിമ’ എന്ന ഹാഷ്ടാഗിനൊപ്പമാണ് വിദ്യ റീല്‍സ് പങ്കുവെച്ചത്. സംഗതി വൈറലായതോടെ അഭിനന്ദനങ്ങളുമായി മലയാളി ആരാധകര്‍ കമന്‍റ് ബോക്സിലെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബോളിവുഡില്‍ എത്തും മുന്‍പേ മലയാളത്തില്‍ കമലിനൊപ്പം ചക്രം എന്ന സിനിമയില്‍ വിദ്യ അഭിനയിച്ചിരുന്നു. മോഹന്‍ലാലിനെ നായകനായ ചിത്രം പക്ഷെ പൂര്‍ത്തിയാക്കാനാകാതെ മുടങ്ങിപ്പോയി. പിന്നീട് പൃഥ്വിരാജിനെ നായകനാക്കി ലോഹിതദാസ് ആ സിനിമ പുറത്തിറക്കുകയും ചെയ്തു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമിയില്‍ പൃഥ്വിരാജിനൊപ്പം ഒരു പ്രധാനവേഷത്തിലും വിദ്യ എത്തിയിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിന്‍റെ ഹിന്ദി റീമേക്ക് ഭൂല്‍ ഭുലയ്യയിലൂടെയാണ് താരം പ്രശസ്തയായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക