ആലപ്പുഴ ലോക്സഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് പ്രവചിച്ച്‌ റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവ്വെ. 2019ല്‍ ഇടതുമുന്നണി തിരിച്ചുപിടിച്ച ആലപ്പുഴ ഇത്തവണ വീണ്ടും യുഡിഎഫ് വീണ്ടെടുക്കുമെന്നാണ് ആലപ്പുഴയില്‍ സർവ്വെയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ ആളുകളും അഭിപ്രായപ്പെട്ടത്. ആലപ്പുഴയില്‍ യുഡിഎഫ് വിജയിക്കുമെന്ന് സർവ്വെയില്‍ പങ്കെടുത്തവരില്‍ 41.3 ശതമാനം അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് വിജയിക്കുമെന്ന് 40.2 ശതമാനം ആളുകളാണ് അഭിപ്രായം പറഞ്ഞത്. ബിജെപി ആലപ്പുഴയില്‍ വിജയിക്കുമെന്ന് 18. 5 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു.

തുടർച്ചയായ രണ്ടാമൂഴത്തിലും ചാലക്കുടി യുഡിഎഫിനൊപ്പമെന്ന് പ്രവചിച്ച്‌ റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവ്വെ. ചാലക്കുടി തിരിച്ചുപിടിക്കാൻ ഇത്തവണയും എല്‍ഡിഎഫിന് കഴിയില്ലെന്നാണ് സർവ്വെയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. ചാലക്കുടിയില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് സർവ്വെയില്‍ പങ്കെടുത്തവരില്‍ 44.5 ശതമാനവും അഭിപ്രായപ്പെടുന്നത്. എല്‍ഡിഎഫ് വിജയിക്കുമെന്ന് 35.7 ശതമാനം പേർ അഭിപ്രായപ്പെട്ടു. ബിജെപി വിജയിക്കുമെന്നാണ് 17.8 ശതമാനത്തിൻ്റെ അഭിപ്രായം. 2 ശതമാനം അറിയില്ലെന്ന് അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടതുപക്ഷത്തിന് സ്വാധീനമുള്ള പാലക്കാട് ലോക്സഭാ മണ്ഡലം യുഡിഎഫിനൊപ്പമെന്ന് പ്രവചിച്ച്‌ റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവ്വെ. പാലക്കാട് തിരിച്ചുപിടിക്കാൻ ഇത്തവണയും ഇടതുമുന്നണിക്ക് കഴിയില്ലെന്നാണ് സർവ്വെയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. സർവ്വെയില്‍ പങ്കെടുത്തവരില്‍ 41.8 ശതമാനം ആളുകളും യുഡിഎഫ് വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് വിജയിക്കുമെന്ന് 39.4 ശതമാനം പേരാണ് അഭിപ്രായം പറഞ്ഞത്. ബിജെപി വിജയിക്കുമെന്ന് 18.8 ശതമാനം ചൂണ്ടിക്കാണിച്ചു.

മധ്യകേരളത്തിലെ യുഡിഎഫ് കോട്ട ഇത്തവണയും മറിയില്ലെന്ന് പ്രവചിച്ചിച്ച്‌ റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവ്വെ. എറണാകുളത്ത് വിജയക്കൊടി പാറിക്കാൻ എല്‍ഡിഎഫ് ഇനിയും കാത്തിരിക്കണമെന്നാണ് സർവ്വെയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. സർവ്വെയില്‍ പങ്കെടുത്തവരില്‍ 48.1 ശതമാനവും എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് വിജയിക്കുമെന്ന് 35.2 ശതമാനം പേർ അഭിപ്രായപ്പെട്ടു. ബിജെപി വിജയിക്കുമെന്ന് അഭിപ്രായപ്പെട്ട് 16.2 ശതമാനമാണ്. അറിയില്ലെന്ന് 0.5 ശതമാനം അഭിപ്രായപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക