പത്തനംതിട്ടയില്‍ ഇടതുമുന്നണിയുടെ അട്ടിമറി വിജയമാണ് റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവ്വെ പ്രവചിക്കുന്നത്. 2009ല്‍ മണ്ഡലം രൂപീകരിച്ചതിന് ശേഷം പത്തനംതിട്ട കോണ്‍ഗ്രസിൻ്റെ കുത്തക സീറ്റാണ്. എന്നാല്‍ ഇത്തവണ പത്തനംതിട്ടയില്‍ യുഡിഎഫിന് അടിപതറുമെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവ്വെയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. സർവ്വെയില്‍ പങ്കെടുത്തവരില്‍ 41.6 ശതമാനം എല്‍ഡിഎഫ് വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. 40.1 ശതമാനം യുഡിഎഫ് വിജയിക്കുമെന്ന അഭിപ്രായക്കാരാണ്. 16.1 ശതമാനം ബിജെപി വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ അറിയില്ലെന്ന് 2.2 ശതമാനം അഭിപ്രായപ്പെട്ടു.

തുടർച്ചയായ നാലാമൂഴത്തിലും കോഴിക്കോട് യുഡിഎഫ് നിലനിർത്തുമെന്ന് റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവ്വെ. കോഴിക്കോട്ടെ യുഡിഎഫ് അശ്വമേധം തടയാൻ എൽഡിഎഫിന് ഇത്തവണയും കഴിയില്ലെന്നാണ് സർവ്വെയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. യുഡിഎഫ് മണ്ഡലം നിലനിർത്തുമെന്ന് സർവ്വെയില്‍ പങ്കെടുത്തവരില്‍ 43.9 ശതമാനവും അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് കോഴിക്കോട് വിജയിക്കുമെന്ന് 36.8 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ബിജെപി വിജയിക്കുമെന്ന് 16.6 ശതമാനവും അറിയില്ലെന്ന് 2.7 ശതമാനവും അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടുക്കിയിലെ മലയോര ജനത യുഡിഎഫിനെ കൈവിടില്ലെന്ന് റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവ്വെയില്‍ പ്രവചനം. റിപ്പോർട്ടർ സർവ്വെയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും യുഡിഎഫ് വിജയിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. യുഡിഎഫ് വിജയിക്കുമെന്ന് 46.4 ശതമാനം പേർ അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് വിജയിക്കുമെന്ന് 41.8 ശതമാനം പേരാണ് അഭിപ്രായം പറഞ്ഞത്. ബിജെപിക്ക് 9.5 ശതമാനം വിജയം പ്രവചിച്ചു. അറിയില്ലെന്ന് അഭിപ്രായപ്പെട്ടത് 2.3 ശതമാനമാണ്. 2024 ജനുവരി 28 മുതല്‍ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ 19223 വോട്ടർമാർ പങ്കാളികളായ സാമ്ബിള്‍ സർവെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

പൊന്നാനിയിലെ മുസ്ലിം ലീഗിൻ്റെ കോട്ട യുഡിഎഫ് നിലനിർത്തുമെന്ന് റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവ്വെയില്‍ പ്രവചനം. സർവ്വെയില്‍ പങ്കെടുത്തവരില്‍ 54.3 ശതമാനം ആളുകളും പൊന്നാനിയില്‍ യുഡിഎഫ് വിജയിക്കുമെന്ന അഭിപ്രായക്കാരാണ്. എല്‍ഡിഎഫ് വിജയിക്കുമെന്ന് 35.7 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ ബിജെപിക്ക് വിജയം പ്രവചിക്കുന്നത് 6.5 ശതമാനമാണ്. അറിയില്ലെന്ന് 3.5 ശതമാനം അഭിപ്രായപ്പെട്ടു. 2024 ജനുവരി 28 മുതല്‍ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

2024 ജനുവരി 28 മുതല്‍ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പത്തനംതിട്ട, കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ 19223 വോട്ടർമാർ വീതം പങ്കാളികളായ സാമ്ബിള്‍ സർവെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക