ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ മുഖ്യമന്ത്രി ആരായിരിക്കണം എന്ന ചോദ്യത്തിന് കാസർകോടിൻ്റെ പിന്തുണ കെ കെ ശൈലജയ്ക്ക്. റിപ്പോർട്ടർ ടിവിയുടെ മെഗാ പ്രീപോള്‍ സർവെയില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ആരാകണം മുഖ്യമന്ത്രി എന്ന ചോദ്യത്തോടായിരുന്നു പ്രതികരണം. എകെജിയും നായനാരും അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളെ വിജയിപ്പിച്ച, ഇടതുപക്ഷത്തിൻ്റെ കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന കാസർകോട് കെ കെ ശൈലജയെക്കാള്‍ പിന്നിലാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള പിണറായി വിജയൻ്റെ സമ്മിതിയെന്നും സർവെയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍പേർ അഭിപ്രായപ്പെടുന്നു.

കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്നാണ് സർവെയില്‍ പങ്കെടുത്ത 27.2 ശതമാനം പേർ അഭിപ്രായപ്പെടുന്നത്. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണക്കുന്നത് 21.9 ശതമാനം പേരാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ 1.4 ശതമാനമാണ് പിന്തുണയ്ക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ 17.1 ശതമാനം പേർ പിന്തുണയ്ക്കുമ്ബോള്‍ ശശി തരൂരിനെ 6.5 ശതമാനവും കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ 5.2 ശതമാനവും രമേശ് ചെന്നിത്തലയെ 2.3 ശതമാനവും കെ സി വേണുഗോപാലിനെ 1.5 ശതമാനവും പിന്തുണയ്ക്കുന്നു. ബിജെപിയില്‍ നിന്നും കെ സുരേന്ദ്രനെക്കാള്‍ പിന്തുണ സുരേഷ് ഗോപിക്കാണ്. സുരേഷ് ഗോപിയെ 13.3 ശതമാനം പിന്തുണയ്ക്കുമ്ബോള്‍ കെ സുരേന്ദ്രനെ 1.5 ശതമാനം മാത്രമാണ് പിന്തുണയ്ക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ആരെന്ന ചോദ്യത്തിന് സർവെയില്‍ പങ്കെടുത്തവരില്‍ കൂടുതലും നരേന്ദ്ര മോദിയെയാണ് പിന്തുണയ്ക്കുന്നത്. 39 ശതമാനം പേർ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെടുന്നു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് സർവെയില്‍ പങ്കെടുത്ത 30 ശതമാനം ആളുകളാണ് അഭിപ്രായപ്പെട്ടത്. ശശി തരൂരിനെ 4 ശതമാനം പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേയെ 2 ശതമാനമാണ് പിന്തുണയ്ക്കുന്നത്. അരവിന്ദ് കേജ്‌രിവാളിനെ 2 ശതമാനവും മമത ബാനർജിയെയും നിതിഷ് കുമാറിനെയും 1 ശതമാനം വീതവുമാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നത്. 21 ശതമാനം അറിയില്ലെന്ന് അഭിപ്രായപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക