വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍ക്കൈ പ്രവചിച്ച്‌ റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവ്വെ. യുഡിഎഫ് 15 സീറ്റുകള്‍ നേടുമെന്നും എല്‍ഡിഎഫ് അഞ്ച് സീറ്റുകളില്‍ വിജയിക്കുമെന്നുമാണ് സർവ്വെ വ്യക്തമാക്കുന്നത്. ബിജെപിക്ക് കേരളത്തില്‍ ഇത്തവണയും അക്കൗണ്ട്‌ തുറക്കാനാവില്ലെന്നും സർവ്വെ പ്രവചിക്കുന്നു. യുഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവ്വെയുടെ പ്രവചനം. ഈ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് സർവ്വെ വ്യക്തമാക്കുന്നത്.

അതേസമയം എല്‍ഡിഎഫിന് 2019ല്‍ ലഭിച്ച ഏകസീറ്റായ ആലപ്പുഴ ഇത്തവണ യുഡിഎഫ് തിരിച്ച്‌ പിടിക്കും. 2019ല്‍ എല്‍ഡിഎഫിൻ്റെ കൈയ്യില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്ത കാസർകോട്, കണ്ണൂർ, ആലത്തൂർ, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളില്‍ കാസർകോട്, കണ്ണൂർ എന്നിവ എല്‍ഡിഎഫ് തിരിച്ചു പിടിക്കും. അതേ സമയം ആലത്തൂർ, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങള്‍ ഇത്തവണയും യുഡിഎഫ് നിലനിർത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2019ല്‍ യുഡിഎഫിൻ്റെ ഭാഗമായി കോട്ടയത്ത് നിന്നും മത്സരിച്ച്‌ ജയിച്ച കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഇത്തവണ പാളയം മാറി ഇടതുമുന്നണിയ്ക്ക് വേണ്ടി മത്സരിക്കാനിറങ്ങുമ്ബോള്‍ കാത്തിരിക്കുന്നത് പരാജയമാണെന്നും റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവ്വെ പ്രവചിക്കുന്നു. ബിജെപി വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്ന തൃശ്ശൂരും തിരുവനന്തപുരത്തും ഇത്തവണയും ബിജെപി വിജയിക്കില്ലെന്നും സർവ്വെ വ്യക്തമാക്കുന്നു.കൊല്ലം, ആറ്റിങ്ങല്‍, മലപ്പുറം, വയനാട്, പൊന്നാനി, ഇടുക്കി, കോഴിക്കോട്, ആലപ്പുഴ, ചാലക്കുടി, പാലക്കാട്, എറണാകുളം, കോട്ടയം, ആലത്തൂർ, തിരുവനന്തപുരം, തൃശൂർ, മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയം നേടുമെന്നാണ് സർവ്വെ പ്രവചിക്കുന്നത്. കാസർകോട്, മാവേലിക്കര, പത്തനംതിട്ട, കണ്ണൂർ, വടകര മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വെന്നിക്കൊടി പാറിക്കുമെന്നും സർവ്വെ വ്യക്തമാക്കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിൻ്റെ ജനഹിതം അറിയുന്നതിന് വേണ്ടി തയ്യാറാക്കിയതാണ് റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവെ. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും ജനവികാരം പ്രതിഫലിക്കുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് റിപ്പോർട്ടർ ടിവിയുടെ സർവെ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളിലെയും സർവ്വെ ഫലം വോട്ട് ശതമാന കണക്കിൽ ചുവടെ വായിക്കാം

തിരുവനന്തപുരം: UDF- 44.8%LDF- 25.7%NDA- 29.5%

ആറ്റിങ്ങല്‍: UDF- 37.7%LDF- 31.4%NDA- 28.2%അറിയില്ല- 2.7%

കൊല്ലം: UDF- 53.1%LDF- 33.4%NDA- 12.9%അറിയില്ല-0.6%

മാവേലിക്കര: UDF- 40.5%LDF- 44.2%NDA- 15.3%

പത്തനംതിട്ട: UDF- 40.1%LDF- 41.6%NDA- 16.1%അറിയില്ല-2.2%

കോട്ടയം:UDF- 40%LDF- 38%NDA- 22%

ആലപ്പുഴ: UDF- 41.3%LDF- 40.2%NDA- 18.5%

ഇടുക്കി: UDF- 46.4%LDF- 41.8%NDA- 9.5%അറിയില്ല- 2.3%

എറണാകുളം: UDF- 48.1%LDF- 35.2%NDA- 16.2%അറിയില്ല-0.5%

ചാലക്കുടി: UDF- 44.5%LDF- 35.7%NDA- 17.8%അറിയില്ല-2%

തൃശൂർ: UDF- 34.6%LDF- 31.9%NDA- 33.5%

ആലത്തൂർ: UDF- 46%LDF- 43%NDA- 11%

പാലക്കാട്UDF- 41.8%LDF- 39.4%NDA- 18.8%

പൊന്നാനി: UDF- 54.3%LDF- 35.7%NDA- 6.5%അറിയില്ല-3.5%

മലപ്പുറം: UDF- 52.5%LDF- 38.5%NDA- 7.5%അറിയില്ല-1.5%

കോഴിക്കോട്UDF- 43.9%LDF- 36.8%NDA- 16.6%അറിയില്ല-2.7%

വയനാട്UDF- 52.9%LDF- 33.1%NDA- 12.7%അറിയില്ല-1.3%

വടകര: UDF- 44.3%LDF- 45.2%NDA- 10.5%

കണ്ണൂർ: UDF- 40%LDF- 45.9%NDA- 13.4%അറിയില്ല-0.7%

കാസർകോട്: UDF-38.6%LDF-41.7%NDA-16.8% അറിയില്ല-2.9%

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക