മഞ്ജു വാര്യരെ (Manju Warrier) കേന്ദ്ര കഥാപാത്രമാക്കി എഡിറ്റ് സഞ്ജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘ഫുട്ടേജ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെയാണ് റിലീസ് ചെയ്തത്. റിലീസിന് പിന്നാലെ പോസ്റ്ററിലെ കാണുന്ന പെണ്‍കുട്ടിയെക്കുറിച്ച്‌ കാര്യമായ ചർച്ചകളാണ് നടക്കുന്നത്. ഒരു ഇന്റിമേറ്റ് രംഗത്തിലുള്ള, കുറച്ച്‌ റിവീലിംഗ് ആയ പോസിലാണ് ഇതിലെ സ്ത്രീകഥാപാത്രത്തെ കാണാൻ കഴിയുക.

ഫസ്റ്റ് ലുക്ക് പോസ്റ്റർ മഞ്ജു വാര്യർ സ്വന്തം ഇൻസ്റ്റാഗ്രാം പേജിലും പങ്കുവെച്ചിരുന്നു. മഞ്ജു വാര്യർ നായികയാവുന്ന ചിത്രം എന്ന തലക്കെട്ടുമായി ബന്ധപ്പെടുത്തി ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഇത് മഞ്ജുവാണോ എന്ന് സംശയം തോന്നാൻ ഇടയുണ്ട്. എന്നാല്‍ സൂക്ഷിച്ചു നോക്കിയാല്‍ അത് മഞ്ജുവല്ല എന്ന് ബോധ്യപ്പെടും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഞ്ജുവല്ലെങ്കില്‍ പിന്നെയാര്?

ഗായത്രി അശോക് എന്ന നടിയാണ് ‘ഫുട്ടേജ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. ഒപ്പം നടൻ വിശാഖ് നായർ.ചെന്നൈയില്‍ ഗ്രാഫിക്സ് ഡിസൈനർ ആയി ജോലി ചെയ്യുമ്ബോഴാണ് ഗായത്രിക്ക് സിനിമയിലേക് എത്തുന്നത്. ആദ്യ ചിത്രം ‘ലഡ്ഡു.’ തുടർന്ന് ‘സ്റ്റാർ,’ ‘മെമ്ബർ രമേശൻ 9-ാം വാർഡ്,’ ‘സ്വർഗത്തിലെ കട്ടുറുമ്ബ്’ എന്നീ സിനിമകളിലും വേഷമിട്ടു.

സൈജുവിന്റെ കന്നി സംവിധാന സംരംഭമാണ് ‘ഫുട്ടേജ്.’ ചിത്രം മെയ് മാസം തിയേറ്ററുകളില്‍ എത്തും.ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ പുറത്തിറങ്ങുന്ന ഈ മഞ്ജു വാര്യർ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. ‘അഞ്ചാം പാതിരാ,’ ‘കുമ്ബളങ്ങി നൈറ്റ്സ്,’ ‘മഹേഷിന്റെ പ്രതികാരം’ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായ സൈജു ശ്രീധരന്റെ ഈ സിനിമയില്‍ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മൂവി ബക്കറ്റ്, കാസ്റ്റ് ആന്ഡ് കോ, പെയില് ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില് ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക