കൊച്ചിയുടെ മൂക്കിലും മൂലയിലും കൂണുപോലെ മുളച്ചുപൊങ്ങുന്ന ആയുർവേദ മസാജ് സെന്ററുകൾ ലൈംഗിക വ്യാപാരത്തിനുള്ള ഇടത്താവളങ്ങൾ ആണ്. ഇതു സാധൂകരിക്കുന്ന നിരവധി തെളിവുകളാണ് പ്രമുഖ ഓൺലൈൻ മാധ്യമമായ കർമ്മ ന്യൂസ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടത്. റിസപ്ഷനിസ്റ്റുകളായ സ്ത്രീകൾ സർവീസുകളെക്കുറിച്ച് വിശദീകരിച്ചു പറയുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. ഒന്നിലേറെ യുവതികളും ഒത്തുള്ള ത്രീസം ഗ്രൂപ്പ് സെക്സ്, ലെസ്ബിയൻ സെക്സ്, ബട്ടർഫ്ലൈ മസാജ്, കോണ്ടം ഇട്ടും ഇടാതെയും ഉള്ള ബ്ലോജോബ് എന്നിങ്ങനെ ആയിരം മുതൽ പതിനായിരം വരെ വാങ്ങുന്ന നിരവധി പാക്കേജുകൾ ആണ് ഈ കേന്ദ്രങ്ങളിൽ ഇടപാടുകാർക്ക് വാഗ്ദാനം ചെയ്യുന്നത്.
ഇടപാടുകാരെ ആകർഷിക്കുവാൻ നിരവധി യുവതികളെയാണ് ഇത്തരം കേന്ദ്രങ്ങളിൽ ഒരുക്കുന്നത്. അന്യസംസ്ഥാനക്കാരല്ല മറിച്ച് മലയാളി യുവതികളും ധാരാളമായി ഈ കേന്ദ്രങ്ങളിൽ മാംസ വ്യാപാരത്തിന് ലഭ്യമാണ്. യുവതികളോടും വൻ പ്രതിഫലം വാഗ്ദാനം ചെയ്ത് സെക്സ് സർവീസ് ആണ് ഇവിടെ നടക്കുന്നത് എന്ന് വ്യക്തമാക്കിയാണ് ജോലിക്ക് എടുക്കുന്നത്. ഇത് സാധൂകരിക്കുന്ന ഫോൺ സംഭാഷണം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
തെറാപ്പിസ്റ്റായി ജോലി അവസരം തേടി പരസ്യം കണ്ടുപിടിക്കുന്ന യുവതിയോട് ഇടപാടുകാർക്ക് സെക്സ് സർവീസ് നൽകണമെന്ന് മറയില്ലാതെ പറയുന്ന സ്ത്രീയുടെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. മുപ്പതിനായിരം രൂപ പ്രതിമാസ ശമ്പളവും അതിനുപുറമേ ഓരോ സർവീസിനും 1000 രൂപ ടിപ്പും ഇവർ വാഗ്ദാനം ചെയ്യുന്നു. സർവീസിന്റെ വ്യാപ്തി കൂടുന്നതനുസരിച്ച് ടിപ്സും വർദ്ധിക്കും എന്നാണ് സ്ത്രീ പറയുന്നത്. വീഡിയോ ചുവടെ കാണാം.