FlashKeralaNews

തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ സ്‌ഫോടനം; ആറ് പേര്‍ക്ക് പരിക്ക്; നിരവധി വീടുകള്‍ക്ക് കേടുപാട്: വീഡിയോ കാണാം.

തൃപ്പൂണിത്തുറ ചൂരക്കാട് പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു സ്ത്രീ അടക്കം ആറ് പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

ad 1

വാഹനത്തില്‍ നിന്ന് കരിമരുന്നുകള്‍ ഇറക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ അരകിലോമീറ്റർ അകലെ വരെ തെറിച്ചു. സ്ഥലത്തെ ഇരുപതോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

ഇരുനില വീടുകളുടെ കോണ്‍ക്രീറ്റും ജനല്‍പാളികളും അടർന്നുവീണ നിലയിലാണ്. സ്‌ഫോടത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button