പ്രേമലു’ തെരഞ്ഞെടുപ്പ് പോസ്‌റ്ററിന് പിന്നാലെ വീണ്ടും വ്യത്യസ്‌ത പോസ്‌റ്ററിറക്കി കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻകെ പ്രേമചന്ദ്രൻ. ഔദ്യോഗിക ഫേസ്ബുക്കില്‍ പേജിൽ ആർഎസ്പി നേതാവും നിർമാതാവുമായ ഷിബു ബേബി ജോണാണ് പോസ്റ്റർ പങ്കുവച്ചത്.ആർഎസ്‌പി നേതാവ് പ്രേമചന്ദ്രന്‍റെ പുതിയ പോസ്‌റ്റർ മമ്മൂട്ടി ചിത്രം കണ്ണൂർസ്‌ക്വാഡിന്‍റെ പോസ്‌റ്റർ മാതൃകയിലാണ്. സമൂഹ മാധ്യമങ്ങളില്‍ പ്രേമലു പോസ്‌റ്ററിന് പിന്നാലെ കൊല്ലം സ്ക്വാഡ് പോസ്‌റ്ററും ശ്രദ്ധ നേടുകയാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നടൻ എം. മുകേഷും ലോക്സഭ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണ പരിപാടികളുമായി രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിലും സിനിമയുടെ ശക്തി ആവേശമാണെന്നാണ് ൺ എം മുകേഷ് എംഎഎല്‍എയുടെ അഭിപ്രായം.തന്റെ സിനിമകളുടെ പാട്ടുകളും സിനിമയുടെ പ്രസക്ത ഭാഗങ്ങളുമായാണ് മുകേഷ് സോഷ്യല്‍ മീഡിയ പ്രചാരണം നടത്തുന്നത്. കൊല്ലത്തെ കശുവണ്ടി ഫാക്ടറിയില്‍ ഇന്നലെ പ്രചരണത്തിനായി എത്തിയപ്പോള്‍ മുകേഷിനെ ഏകാന്ത ചാന്ദ്രികേ പാട്ടുപാടിയാണ് തൊഴിലാളികള്‍ വരവേറ്റത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിണറായിയുടെ ശക്തനായ വിമർശകൻ എൻ കെ പ്രേമചന്ദ്രൻ ഏതുവിധേനയും പരാജയപ്പെടുത്തുക എന്നത് സിപിഎമ്മിന് അഭിമാന വിഷയമാണ്. അതുകൊണ്ടുതന്നെയാണ് ജനപ്രിയ സിനിമാതാരവും സിറ്റിംഗ് എംഎൽഎയും കൊല്ലം സ്വദേശിയുമായ മുകേഷിനെ തന്നെ രംഗത്തിറക്കിയിരിക്കുന്നത്. പാർട്ടിക്ക് ശക്തമായ അടിത്തറയുണ്ടെങ്കിലും മികച്ച പാർലമെന്റേറിയനും, ജനപ്രിയ എംപിയുമായ പ്രേമചന്ദ്രന് മുന്നിൽ കഴിഞ്ഞ രണ്ടുവട്ടവും ദയനീയമായി സിപിഎം അടിയറവ് പറഞ്ഞിരുന്നു. ഇപ്പോൾ സംസ്ഥാന ധനകാര്യ മന്ത്രിയായ കെ എൻ ബാലഗോപാലിനെയാണ് കഴിഞ്ഞ തവണ പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക