കൊച്ചിയിലെ ഓജുസ് എന്ന പേരില്‍ ഉള്ള ഒരു സ്പാ. പഞ്ചകർമ്മ ചികില്‍സ എന്നാണ്‌ ഇതിന്റെ ബോർഡില്‍ ഉള്ളത്. എന്നാല്‍ ചികില്‍സിക്കാൻ ഡോക്ടർ ഇല്ല, വൈദ്യൻ ഇല്ല. ചികില്‍സ ആകട്ടേ വിദ്യാർഥിനികളേ വയ്ച്ച്‌ സെക്സ് മസാജ്. ഇതാണ് എറണാകുളം നഗരത്തിൽ പ്രവർത്തിക്കുന്ന ഒട്ടു മുക്കാലും അനധികൃത സ്പാകളുടെയും മസാജ് കേന്ദ്രങ്ങളുടെയും മറവിൽ നടക്കുന്നത്.

ഇവിടെ നടക്കുന്ന പച്ചയായ മാംസവ് വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കർമ്മ ന്യൂസ് എന്ന ഓൺലൈൻ മാധ്യമ സ്ഥാപനം രഹസ്യ ക്യാമറ ഓപ്പറേഷനിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. സെക്സ് സർവീസിന് തയ്യാറാക്കി നിർത്തിയിരിക്കുന്ന പെൺകുട്ടികളെ ഇടപാടുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ ഉണ്ട്. കൂടാതെ തങ്ങൾ വാഗ്ദാനം ചെയ്യുന്ന സർവീസുകളെ കുറിച്ച് വാത തോരാതെ സംസാരിക്കുന്ന റിസപ്ഷനിസ്റ്റ് യുവതിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്ടം ഉപയോഗിച്ചും കോണ്ടം ഇല്ലാതെയും ബ്ലോ ജോബ് ചെയ്തു കൊടുക്കുമെന്ന് റിസപ്ഷനിസ്റ്റ് ഇടപാടുകാരൻ എന്ന നിലയിൽ എത്തിയ മാധ്യമപ്രവർത്തകനോട് വെളിപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കോണ്ടം ഉപയോഗിച്ച് ചെയ്യുമ്പോൾ 500 രൂപയും, കോണ്ടം ഇല്ലാതെ ചെയ്യുമ്പോൾ ആയിരം രൂപയും ആണ് ഈടാക്കുന്നത് എന്നും പറയുന്നു. ഇത് ഉള്ളിൽ സർവീസ് നടത്തുന്ന യുവതിക്ക് കൊടുക്കേണ്ട ടിപ്പാണ്. ഒരു മണിക്കൂർ പാക്കേജുകൾ ആണ് താങ്കൾ നൽകുന്നതെന്നും ഇവർ വ്യക്തമാക്കുന്നു.

ആരെ സെലക്ട് ചെയ്താലും റേറ്റ് മാറ്റമില്ല, വിസ്തരിച്ച് മെനു വിവരിക്കുന്ന റിസപ്ഷൻ ലേഡിയും- കൊച്ചി ആയുർവൈദ്യ മന സ്പാ

Posted by Karma News Channel on Wednesday, 7 February 2024

കൊച്ചിയിലെ സ്പാകൾ കേന്ദ്രീകരിച്ച് ലൈംഗിക വ്യാപാരം മാത്രമല്ല നടക്കുന്നത്. ഇവിടങ്ങളിൽ ലഹരി വ്യാപാരവും സ്ഥിരം പതിവാണ്. പലവട്ടം പരിശോധനകളും നിരവധി അറസ്റ്റുകളും കേസുകളും ഉണ്ടായിട്ടും ഇത്തരം റാക്കറ്റുകൾ കേരളത്തിൻറെ സ്മാർട്ട് സിറ്റിയിൽ കൂണുപോലെയാണ് മുളച്ചുപൊങ്ങുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക