ചിക്കൻ വിഭവങ്ങളില്‍ ലോകത്തില്‍ തന്നെ മുൻനിരയിലുള്ള ബ്രാൻഡാണ് കെ.എഫ്.സി (കെന്റക്കി ഫ്രൈഡ് ചിക്കൻ). അയോധ്യയില്‍ രാമക്ഷേത്രത്തിന് സമീപം കെ.എഫ്.സി ആരംഭിക്കാമെന്ന് അറിയിച്ചിരിക്കുകയാണ് സർക്കാർ വൃത്തങ്ങള്‍. അതേസമയം, വെജിറ്റേറിയൻ വിഭവങ്ങള്‍ മാത്രമേ വില്‍ക്കാൻ പാടുള്ളൂവെന്ന് അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ വ്യക്തമാക്കി.

വെജിറ്റേറിയൻ വിഭവങ്ങള്‍ മാത്രം വില്‍പ്പന നടത്താൻ തീരുമാനിച്ചാല്‍ കെ.എഫ്.‌സിക്ക് പോലും സ്ഥലം നല്‍കാൻ തങ്ങള്‍ തയ്യാറാണെന്ന് സർക്കാർ ഉദ്യോഗസ്ഥനായ വിശാല്‍ സിങ് വ്യക്തമാക്കി. ക്ഷേത്രത്തോട് ചേർന്ന പഞ്ച് കോസി മാർഗില്‍ നോണ്‍ വെജിറ്റേറിയൻ വിഭവങ്ങള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.ഈ മേഖലയില്‍ മാംസവും മദ്യവും വിളമ്ബുന്നത് നിരോധിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാമക്ഷേത്രത്തോട് ചേർന്നുള്ള 15 കിലോമീറ്റർ പരിധിയിലാണ് ഈ നിരോധനം.അയോധ്യയില്‍ പുതിയ സ്റ്റോറുകള്‍ തുടങ്ങാൻ വിവിധ കമ്ബനികളില്‍നിന്ന് ഓഫറുകള്‍ ഉണ്ടെന്ന് വിശാല്‍ സിങ് പറഞ്ഞു. ഞങ്ങള്‍ അവരെയെല്ലാം ഇരുകൈകളും നീട്ടി സ്വീകരിക്കും. പക്ഷേ ഒരു നിയന്ത്രണമേ ഉള്ളൂ, അവർ പഞ്ച് കോസിക്കുള്ളില്‍ നോണ്‍ വെജ് ഭക്ഷണം വിളമ്ബരുത് -വിശാല്‍ സിങ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക