സംസ്ഥാനത്ത് ഭൂമിയുടെ വില കുത്തനെ കുറയുമെന്നും വില്‍ക്കാനിറങ്ങിയാലും വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയാകുമെന്ന് ആവര്‍ത്തിച്ച്‌ യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. സംസ്ഥാനത്ത് ഭൂമി ഇടപാട് കുറയുന്നതായുള്ള മാധ്യമ വാര്‍ത്തയെക്കുറിച്ച്‌ ഫേസ്ബുക്കില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേയും പല തവണ സംസ്ഥാനത്തെ സാഹചര്യം മാറുകയാണെന്നും ഭൂമിവില കുറയുമെന്നും മുരളി തുമ്മാരുകുടി പറഞ്ഞിരുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭൂമിയുടെ വിലകേരളത്തില്‍ ഭൂമിയുടെ വില ഒരു ഊഹാപോഹ കുമിള ആണെന്ന് ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്.ഓരോ വര്‍ഷവും കൃഷിക്കും കെട്ടിട നിര്‍മ്മാണത്തിനും ഉള്ള ഭൂമിയുടെ ആവശ്യം കുറഞ്ഞു വരികയാണ്. ഇപ്പോള്‍ കൃഷി സ്ഥലം എന്ന് നാം പറയുന്നിടത്ത് തന്നെ കൃഷി നടക്കുന്നില്ല, ശ്രദ്ധിക്കപെടുന്നില്ല. വില കൊടുത്തു ഭൂമി വാങ്ങി കൃഷി ചെയ്താല്‍ ആദായമായി നടത്താവുന്ന ഒരു കൃഷിയും ഇന്ന് കേരളത്തില്‍ ഇല്ല.

തലക്കാലം ഭൂമി ഉള്ളവര്‍ക്കൊന്നും പണത്തിന്റെ വലിയ ആവശ്യമില്ല, ഭൂമി വില്‍ക്കാത്തിടത്തോളം കാലം ഭൂമിയുടെ വില കുറയുന്നതായി തോന്നുകയുമില്ലല്ലോ. അപ്പോള്‍ കോടികളുടെ സ്വത്ത് ഉണ്ട് എന്നൊക്കെ ചിന്തിച്ചിരിക്കാം. ഒരു കുഴപ്പവുമില്ല.പക്ഷെ പണത്തിന് ആവശ്യക്കാര്‍ ഭൂമിയുമായി കമ്ബോളത്തില്‍ ഇറങ്ങിയാല്‍ വാങ്ങാന്‍ ആളില്ല എന്ന സ്ഥിതി വരും. കുമിള പൊട്ടും, ഭൂമിയുടെ വില എവിടെ എത്തും എന്ന് പറയാന്‍ പറ്റില്ല.ഇതിനൊന്നും അധികം സമയം വേണ്ട. അങ്ങനെ ഭൂമി വില കുറയുന്നത് ഒരു മോശം കാര്യവുമല്ല. ഭൂമി ശരിയായി ഉപയോഗിക്കപ്പെടാന്‍ അത് ഉപകരിക്കും.

Step 2: Place this code wherever you want the plugin to appear on your page.

ഭൂമിയുടെ വില! കേരളത്തിൽ ഭൂമിയുടെ വില ഒരു ഊഹാപോഹ കുമിള ആണെന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്. ഓരോ വർഷവും കൃഷിക്കും കെട്ടിട…

Posted by Muralee Thummarukudy on Sunday, 4 February 2024
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക