ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വഴി ഓര്‍ഡര്‍ ചെയ്ത് കെണിയില്‍പ്പെട്ട നിരവധി പേരുടെ വാര്‍ത്തകള്‍ നാം കണ്ടിട്ടുണ്ട്. മൊബൈള്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കട്ട വരെ ലഭിച്ചിട്ടുണ്ട്. അമളിപറ്റിയവരുടെ പട്ടികയിലേക്ക് ഒരു എന്‍ട്രികൂടെ വന്നിരിക്കുകയാണിപ്പോള്‍. ഇത്തവണ ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത യുവതിക്കാണ് ചതി പറ്റിയത്.

സനയ എന്നാണ് യുവതിയുടെ പേര്. ആമസോണില്‍ നിന്ന് ആപ്പിള്‍ വാച്ചാണ് സനയ ഓര്‍ഡര്‍ ചെയ്തത്. 50,900 രൂപയുടെ ആപ്പിള്‍ വാച്ച്‌ സീരിസ് എട്ടായിരുന്നു ഓര്‍ഡര്‍ ചെയ്തിരുന്നത്. ജൂലൈ എട്ടാം തീയതി ഓര്‍ഡര്‍ ചെയ്തതിന് ശേഷം ഒന്‍പതിന് തന്നെ വാച്ച്‌ ലഭിക്കുകയും ചെയ്തു. എന്നാല്‍ പെട്ടി പൊട്ടിച്ചപ്പോഴാണ് കഥ മാറിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആപ്പിള്‍ വാച്ചിന് പകരം പെട്ടിയിലുണ്ടായിരുന്നത് ഫിറ്റ്ലൈഫ് എന്ന കമ്ബനിയുടെ വാച്ചായിരുന്നു. റീഫണ്ടിനൊ എക്സ്ചേഞ്ചിനൊ ആമസോണ്‍ തയാറായില്ലെന്നും യുവതി അവകാശപ്പെടുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് യുവതി ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

ഒരിക്കലും ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യരുത്. ജൂലൈ എട്ടാം തീയതി ആമസോണില്‍ നിന്ന് ആപ്പിള്‍ വാച്ച്‌ സീരിസ് എട്ട് ഞാന്‍ ഓര്‍ഡര്‍ ചെയ്തു. ഒന്‍പതാം തീയതി ഫിറ്റ്ലൈഫ് എന്ന കമ്ബനിയുടെ വാച്ചാണ് എനിക്ക് ലഭിച്ചത്. നിരവധി തവണ ബന്ധപ്പെട്ടിട്ടും ആമസോണ്‍ അനുകൂലമായ നടപടി സ്വീകരിച്ചില്ല, സനയ ട്വിറ്ററില്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക