ഓണ്‍ലൈന്‍ ഷോപിംഗ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ ഇന്‍ഡ്യയിലെ 50 നഗരങ്ങളില്‍ ‘അതേ ദിവസം ഡെലിവറി’ സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നഗരങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് വെറും നാല് മണിക്കൂറിനുള്ളില്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും. ഇലക്‌ട്രോണിക്സ്, പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്പോര്‍ട്സ്, വീഡിയോ ഗെയിമുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ ആമസോണ്‍ നാല് മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുമെന്ന് റിപോര്‍ടുകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷമാണ് കംപനി ഈ സേവനം ആരംഭിച്ചത്. അന്ന് 14 നഗരങ്ങളില്‍ കംപനി ഈ സൗകര്യം ഒരുക്കിയിരുന്നു. ഇപ്പോഴത് 50 നഗരങ്ങളിലേക്ക് നീട്ടുകയായിരുന്നു. ഈ സേവനം ആരംഭിക്കുന്നതോടെ, സൂറത്, മൈസൂര്‍, മംഗ്ളുറു, ഭോപാല്‍, നാസിക്, നെല്ലൂര്‍, അനന്തപൂര്‍, വാറംഗല്‍, ഗാസിയാബാദ്, ഫരീദാബാദ്, പട്‌ന തുടങ്ങിയ നഗരങ്ങളില്‍ താമസിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍ ലഭിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടിവരില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആമസോണിന്റെ ഈ പുതിയ സേവനം ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. മറ്റ് ഉപഭോക്താക്കള്‍ക്ക് മുമ്ബത്തെപ്പോലെ എത്തിക്കും. പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് അധിക തുക നല്‍കേണ്ടതില്ല എന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത. ഈ സേവനം തികച്ചും സൗജന്യമാണ്. പ്രൈം സബ്‌സ്‌ക്രിപ്‌ഷനുള്ള ഉപഭോക്താക്കള്‍ക്ക് ഇതിനകം തന്നെ സൗജന്യ ഏകദിന ഡെലിവറി ഓപ്‌ഷന്‍ ഉണ്ട്. ഇതിന് കീഴില്‍, പ്രൈം അംഗങ്ങള്‍ക്ക് ഒരു ദിവസം കൊണ്ട് ഉല്‍പന്നം എത്തിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക