പിടി തോമസിന്റെത് പ്രവാചക ശബ്ദം എന്നു തോന്നിക്കുന്ന രീതിയിലാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ ചില വിവാദ സംഭവങ്ങൾ നടക്കുന്നത്. പിണറായി വിജയന്റെ മകൾ വീണ വിജയൻറെ സ്വകാര്യ അക്കൗണ്ടിലേക്കും അവരുടെ കമ്പനിയായ എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്കും കരിമണൽ കർത്ത നൽകുന്ന കോഴപ്പണം എല്ലാ മാസവും ഒഴുകുന്നുണ്ട് എന്ന് 2021ലാണ് അന്നത്തെ തൃക്കാക്കര എംഎൽഎയായിരുന്നു പിടി തോമസ് ആരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അന്ന് പിടിയുടെ ആരോപണങ്ങളെ മുഖ്യമന്ത്രി പുച്ഛിച്ചു തള്ളിക്കളയുകയും കോൺഗ്രസോ യുഡിഎഫോ ഇതുമായി ബന്ധപ്പെട്ട കാര്യമായ സമരപരിപാടികൾ സംഘടിപ്പിക്കുകയോ ചെയ്തില്ല. എന്നാൽ 2023 അവസാനത്തോടെ കരിമണൽ കർത്തായുടെ ഉടമസ്ഥതയിലുള്ള സിഎംആർഎലിൽ നിന്ന് വീണ വിജയന്റെ സ്വകാര്യ അക്കൗണ്ടിലേക്കും, കമ്പനി അക്കൗണ്ടിലേക്കും 1.72 കോടി രൂപ കോഴപ്പണമായി ഒഴുകിയത് രേഖകൾ സഹിതം പുറത്തുവന്നു. ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡാണ് ഈ നിർണായക കണ്ടെത്തലുകൾ നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ കണ്ടെത്തലുകളെ ആധാരമാക്കി മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ കേന്ദ്ര കമ്പനി കാര്യമന്ത്രാലയം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വീണയുടെ കമ്പനി ഗുരുതര കൃത്യവിലോപങ്ങൾ നടത്തിയിട്ടുണ്ട് എന്ന ആർഒസി കണ്ടെത്തലുകളും അന്വേഷണത്തിലേക്ക് വഴിവെച്ചു. പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് ൺ ഹൈക്കോടതിയിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് വീണ വിജയൻറെ മാസപ്പടി ഇടപാടുകൾക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരുന്നു. ഇത്തരത്തിൽ കേരള രാഷ്ട്രീയത്തിൽ കരിമണൽ കർത്തായിൽ നിന്ന് വീണ വിജയൻ കൈപ്പറ്റിയ മാസപ്പടി കോളിളക്കങ്ങൾ സൃഷ്ടിക്കുമ്പോൾ പിടി തോമസിന്റെ വർഷങ്ങൾക്കു മുമ്പുള്ള വാക്കുകൾ പ്രവാചക ശബ്ദമായിരുന്നു എന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ ആ പഴയ വീഡിയോ നിറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക