രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ ഭീഷണി മുഴക്കിയ യുവാവിനെതിരെ കേസെടുത്തു. വടക്കേക്കാട് സ്റ്റേഷനിലെ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മാവേലിക്കര സെഷൻസ് കോടതിയില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ അസഭ്യം പറഞ്ഞതിനാണ് കേസ്.

ഫേസ്ബുക്കില്‍ ആഷിക് ഉമർ എന്ന പേരിലുള്ള അക്കൗണ്ട് ഉടമക്കെതിരെയാണ് വടക്കേക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മാവേലിക്കര അഡീഷണല്‍ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിക്കെതിരെയായിരുന്നു സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപവും വധഭീഷണിയും മുഴക്കിയത്. സംഭവത്തിന് പിന്നാലെ ജഡ്ജിക്ക് പോലീസ് സുരക്ഷയൊരുക്കിയിരുന്നു. ക്വാർട്ടേഴ്സില്‍ എസ്‌ഐ അടക്കം അഞ്ച് പോലീസുകാരുടെ കാവലുണ്ടായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള ഭീഷണികളെ തുടർന്നാണ് തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജഡ്ജിക്കെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ ഭീഷണി മുഴക്കിയ സംഭവത്തില്‍ കഴിഞ്ഞ ദിവസവും രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമായിരുന്നു കസ്റ്റഡിയിലായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക