ഇ ഡിയെ പേടിക്കുന്നവരല്ലാതെ മറ്റൊരു ക്രൈസ്തവ വിശ്വാസിയും ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ഹൈബി ഈഡന്‍ എം.പി. ക്രൈസ്തവ സഭകള്‍ക്ക് ബി.ജെ.പിയുടെ ആശയങ്ങളോട് ഒരിക്കലും യോജിക്കാനാകില്ലെന്നും ബി.ജെ.പിയുടെ അടിസ്ഥാന തത്വങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

ഗോള്‍വാള്‍ക്കറും ആര്‍.എസ്.എസിന്റെ മറ്റു താത്വിക ആചാര്യന്‍മാരും പറഞ്ഞിട്ടുള്ളത് ന്യൂനപക്ഷങ്ങളെ പുറത്താക്കണമെന്നാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു. എന്ത് കൊണ്ടാണ് മണിപ്പൂരില്‍ കലാപം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറിനും മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാറിനും സാധിക്കാത്തതെന്നും, എന്ത് കൊണ്ടാണ് ന്യൂനപക്ഷങ്ങളുടെ പള്ളികള്‍ മാത്രം മണിപ്പൂരില്‍ തകര്‍ക്കപ്പെടുന്നത് എന്നും ഹൈബി ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക