ചിത്രത്തില്‍ കാണുന്നത് ഇസ്രായേലിലെ ചാനല്‍ 14 ന്യൂസ് ആങ്കര്‍ ലിറ്റില്‍ ഷെമേഷ് എന്ന വനിത, ടിവി യിലെ ലൈവ് ഷോയില്‍ തൻ്റെ പാന്റിന്റെ പോക്കറ്റില്‍ ആധുനിക ഹാൻഡ് ഗണ്‍ തിരുകി ഇരിക്കുന്നതാണ്. ഒപ്പമിരിക്കുന്ന വ്യക്തിയുടെ പാന്റിനുള്ളിലും ഹാൻഡ് ഗണ്‍ കാണാവുന്നതാണ്.ഇതാണ് ഇപ്പോള്‍ ഇസ്രായേലിലെ പുതിയ ഗണ്‍ സംസ്ക്കാരം.

2023 ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഇസ്രായേല്‍ ജനത തീര്‍ത്തും ഭീതിയിലാണ്. വീണ്ടും സമാനമായ ആക്രമണം ഹമാസിന്റെയോ ഹിസ്ബുള്ളയുടെയോ ഭാഗത്തുനിന്ന് ഇസ്രായേലിനുനേരെ ഭാവിയില്‍ ഉണ്ടായേക്കാമെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനങ്ങള്‍ സ്ത്രീപുരുഷഭേദമന്യേ തങ്ങളുടെ സുരക്ഷയ്ക്കായി എപ്പോഴും തോക്ക് കൈവശം സൂക്ഷിക്കണമെന്ന നിര്‍ദേശം മുന്നറിയിപ്പായി ഇസ്രായേല്‍ സര്‍ക്കാരും നല്‍കിയിട്ടുണ്ട്. ഇതിനായി വ്യാപകമായ രീതിയില്‍ തോക്കുകള്‍ക്ക് ലൈസൻസും നല്‍കപ്പെടുന്നു. തോക്കുപയോഗിക്കാനുള്ള പ്രത്യേക ട്രെയിനിങ്ങും ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക