സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഓരോ ദിവസവും കൂടുമ്ബോള്‍ വര്‍ധിക്കുന്ന കാലമാണിത്. സ്വയം പ്രതിരോധിക്കാനറിയുക എന്നത് ഇന്നത്തെ കാലഘട്ടത്തില്‍ വളരെ അത്യാവശ്യമായ കാര്യമാണ്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. എപ്പോള്‍ എവിടെ നിന്ന് ആക്രമണം നേരിടേണ്ടി വരിക എന്ന് അറിയാന്‍ സാധിക്കില്ല.പെട്ടന്നുള്ള ആക്രമണത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെടാതെ,പതറാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 2020 ലെ സി.സി.ടി.വി ദൃശ്യമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

തന്നോട് മോശമായി പെരുമാറിയ രണ്ടുപേരെ ബ്രൂസ് ലി സ്റ്റൈലില്‍ അടിച്ചോടിക്കുകയാണ് റെസ്റ്റോറന്റ് ജീവനക്കാരി.രണ്ട് പേര്‍ ഇരിക്കുന്ന മേശയ്ക്ക് സമീപം റെസ്റ്റോറന്റ് ജീവനക്കാരിയായ യുവതി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്കുള്ളില്‍, അവരില്‍ ഒരാള്‍ എഴുന്നേറ്റു നില്‍ക്കുന്നതും യുവതിയുടെ കൈയില്‍ ബലമായി പിടിക്കുന്നതും കാണാം. വേഗത്തില്‍ കുതറിമാറാന്‍ ശ്രമിക്കുന്ന അവളെ വീണ്ടും കടന്നുപിടിച്ചു. ഈ സമയം, അയാളുടെ അടിവയറ്റില്‍ പലതവണ ഇടിച്ചു. ഇതുകണ്ട അടുത്തയാളും അവളെ തടയാനെത്തി. എന്നാല്‍ അയാളെയും യുവതി ഇടിച്ചിട്ടു. അവള്‍ക്ക് നേരെ കസേരകൊണ്ട് എറിഞ്ഞെങ്കിലും അത് വളരെ നിസാരമായി പിടിച്ചെടുക്കുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെറും 15 സെക്കന്റ് മാത്രമുള്ള വീഡിയോ ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് പേര്‍ കണ്ടുകഴിഞ്ഞു. പെണ്‍ ബ്രൂസ് ലി എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇത് എവിടെയാണ് സംഭവിച്ചതെന്നടക്കമുള്ള വിവരങ്ങളും ഇതുവരെ പുറത്ത് വന്നിട്ടില്ല. നിരവധി പേരാണ് യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ഇത് ശരിക്കുമുള്ള വീഡിയോ ആണോ,അതോ ഏതെങ്കിലും സിനിമയിലെ രംഗമാണോ എന്നാണ് മറ്റു ചിലര്‍ ചോദിക്കുന്നത്. എന്തായാലും ഒരു ആക്ഷന്‍ സിനിമയിലെ രംഗം കണ്ടപോലെയുണ്ടെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക