തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ചുണ്ടുകള്‍ യുവതി കടിച്ചെടുത്തു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിച്ച യുവാവിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശിലെ ദൗരാല പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അസോണ്ട വനത്തിലാണ് സംഭവം. വയലില്‍ ജോലി ചെയ്തുകൊണ്ടിരുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. താനാ ഇഞ്ചോളിയിലെ ലവാഡ് സ്വദേശിയായ മോഹിത് സൈനി എന്നയാളാണ് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. വയലില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ ഒറ്റയ്ക്ക് കണ്ട് അതുവഴി പോയ യുവാവ് അസഭ്യം പറയാന്‍ തുടങ്ങി. പിന്നാലെ പെണ്‍കുട്ടിയുടെ അടുത്തെത്തിയ ഇയാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചു. എന്നാല്‍ യുവാവിന്റെ ചുണ്ടില്‍ കടിച്ച്‌ പെണ്‍കുട്ടി രക്ഷപെടുകയായിരുന്നു. ചുണ്ട് മുറിഞ്ഞതിനെ തുടര്‍ന്ന് രക്തം വാര്‍ന്ന യുവാവ് വേദന കൊണ്ട് കരയാന്‍ തുടങ്ങി. മറുവശത്ത് പെണ്‍കുട്ടിയും നിലവിളിച്ചതോടെ ചുറ്റുമുള്ളവര്‍ അവിടെയെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിയായ യുവാവിനെ ആളുകള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി മോഹിത് സൈനിയാണെന്ന് തിരിച്ചറിഞ്ഞു. താനാ ഇഞ്ചോളിയിലെ ലവാഡ് പ്രദേശത്തെ താമസക്കാരനാണ് യുവാവ്. പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം പെണ്‍കുട്ടി തന്റെ വയലില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് ദൗരാല പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സഞ്ജയ് ശര്‍മ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക