തിരുവനന്തപുരം : പനിക്ക് ചികിത്സ തേടുന്നവരുടെ ശരീരത്തില്‍ ചുവന്ന പാടുകള്‍ കണ്ടാല്‍ മങ്കി‌പോക്‌സ് പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികള്‍ക്ക് ഒരുപോലെ ബാധകമാണ്. ഐസൊലേഷന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികളെ അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയയ്ക്കാവൂ.ഐസൊലേഷന്‍ സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു രോഗനില ഗുരുതരമായാല്‍ മാത്രമേ, മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കാവൂ.

കടുത്ത തലവേദന, ശരീരവേദന, തളര്‍ച്ച എന്നിവയ്ക്കാണ് ചികിത്സ തേടുന്നതെങ്കിലും ശരീരത്തില്‍ ചുവന്ന പാടുകളില്ലെന്ന് ഉറപ്പാക്കണം. വിദേശത്തുനിന്നെത്തുന്നവര്‍ക്ക് എയര്‍പോര്‍ട്ടിലെ തെര്‍മ്മല്‍ സ്‌കാനര്‍ പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടെത്തിയാല്‍ ദേഹത്ത് ചുവന്ന പാടുണ്ടോയെന്ന് മെഡിക്കല്‍ സംഘം പരിശോധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രോഗബാധിത രാജ്യങ്ങളില്‍ നിന്ന് എത്തുന്ന വ്യക്തികള്‍ 21ദിവസം സ്വയം നിരീക്ഷിക്കണം. രോഗം ബാധിച്ച്‌ ആശുപത്രിയിലെത്തുന്നവരെ ഐസൊലേറ്റ് ചെയ്തശേഷം ആശുപത്രി അധികൃതര്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസറെ(ഡി.എസ്.ഒ)അറിയിക്കണം. സമ്ബര്‍ക്കമുണ്ടായാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ 21ദിവസം നിരീക്ഷിക്കണം.ലക്ഷണമുണ്ടെങ്കില്‍ ഡ്യൂട്ടിയില്‍ നിന്നു മാറി നില്‍ക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക