പണം അടയ്ക്കലും പണം എടുക്കുന്നതും അടക്കം എല്ലാ കാര്യങ്ങളും ഇന്ന് ഇന്റര്‍നെറ്റ് വഴിയാണ് നമ്മള്‍ ചെയ്യുന്നത്. എല്ലാം ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ഡിജിറ്റല്‍ യുഗം പലതും എളുപ്പമാക്കി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തി പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരികയാണ്. ഓണ്‍ലൈന്‍ വഴി പണമിടപാട് നടത്താന്‍ കവിയുന്നത് വളരെ പ്രയോജനകരമായ ഒരു കാര്യമാണ്. എന്നാല്‍ ഇതിന് അത്ര തന്നെ ദൂഷ്യവശങ്ങളും ഉണ്ട് എന്നുള്ളതാണ് സത്യം.

ഓണ്‍ലൈന്‍ ഇടപാട് തട്ടിപ്പ് മുതല്‍ വ്യാജ വെബ്‌സൈറ്റുകള്‍ വരെയുള്ള നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഇന്ന് ലോകത്ത് നടക്കുന്നുണ്ട്. യുപിഐ പേയ്മെന്റുകളാണ് ഇന്ന് പലരും തിരഞ്ഞെടുക്കുന്നത്. ഈ പശ്ചാത്തലത്തില്‍ UPI പേയ്മെന്റ് തട്ടിപ്പുകള്‍ വ്യാപകമായി കൊണ്ടിരിക്കുകയാണ്. അത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കേണ്ടത് അനിവാര്യമാണ്. ഓണ്‍ലൈന്‍ യുപിഐ പേയ്‌മെന്റ് തട്ടിപ്പ് തടയാന്‍ സ്വീകരിക്കാവുന്ന മുന്‍കരുതലുകളെ കുറിച്ചറിയാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്‌കാമര്‍: ഒരു സര്‍ക്കാര്‍ സ്ഥാപനത്തെയോ ബാങ്കിനെയോ അറിയപ്പെടുന്ന കമ്ബനിയുടെയോ ആളെന്ന പേരില്‍ വിളിക്കുന്ന ആര്‍ക്കും നിങ്ങളുടെ UPI, പിന്‍ എന്നിവ പങ്കിടരുത്. SMS അയച്ചയാളുടെയോ കോളറുടെയോ വിശദാംശങ്ങള്‍ പരിശോധിക്കുക. ആരെങ്കിലും പിന്‍ നമ്ബര്‍ ചോദിച്ചാല്‍ അത് തട്ടിപ്പിനാണെന്ന് മനസിലാക്കുക.

മൊബൈല്‍/കമ്ബ്യൂട്ടര്‍ ആക്‌സസ്: കെഫൈസി അപ്ഡേറ്റ് ചെയ്യണമെന്നോ അല്ലെങ്കില്‍ ബാങ്കുമായൊക്കെ ബന്ധപ്പെട്ട് എന്തെങ്കിലും അപ്ഡേറ്റ് ചെയ്യണമെന്നോ ആവശ്യപ്പെട്ട് വിളിക്കുന്നവര്‍ക്ക് ഒരിക്കലും നിങ്ങളുടെ മൊബൈല്‍/കമ്ബ്യൂട്ടറിന്റെ ആക്സസ് നല്‍കരുത്.

ക്രമരഹിതമായ വെബ്‌സൈറ്റുകള്‍ ബ്രൗസ് ചെയ്യരുത്: ടെസ്റ്റ് ട്രാന്‍സാക്ഷനുകള്‍ നടത്തി സമ്മാനങ്ങള്‍, ക്യാഷ് ബാക്ക് അല്ലെങ്കില്‍ പണം എന്നിവ ക്ലെയിം ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു റാന്‍ഡം വെബ്‌സൈറ്റിലും ഇടപാടുകള്‍ നടത്തരുത്. നിങ്ങളുടെ പിന്‍ ലഭിക്കുമ്ബോള്‍ അവര്‍ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം നീക്കം ചെയ്യാന്‍ കഴിയും. ഇടപാടുകള്‍ നടത്തുന്നതിന് മുമ്ബ് പേര് പരിശോധിച്ച്‌ ശരിയായ അക്കൗണ്ട് ഉടമയുമായി UPI ലിങ്ക് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

യുപിഐ പിന്‍ ഇടയ്‌ക്കിടെ മാറ്റുക: സാധ്യമെങ്കില്‍ എല്ലാ മാസവും നിങ്ങളുടെ യുപിഐ പിന്‍ മാറ്റുക. അല്ലാത്തപക്ഷം, മൂന്ന് മാസം കൂടുമ്ബോള്‍ യുപിഐ പിന്‍ റീസെറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കുക.

> യുപിഐ പേയ്‌മെന്റിന് പരിധി നിശ്ചയിക്കുക: യുപിഐ പേയ്‌മെന്റുകള്‍ വഴിയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ യുപിഐ പേയ്‌മെന്റ് പരിധി സജ്ജീകരിക്കാം. ഇത് കൂടുതല്‍ പരിരക്ഷ നല്‍കാന്‍ ഉപയോക്താക്കളെ അനുവദിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക