മുഖ്യമന്ത്രിയുടെ പൊന്‍കുന്നം സന്ദര്‍ശനത്തിന് മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് കരുതല്‍ തടങ്കലിലാക്കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി നായിഫ് ഫൈസി, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അഫ്‌സല്‍ കളരിക്കല്‍, ടൗണ്‍ വാര്‍ഡ് പ്രസിഡന്റ് ഇ.എസ്.സജി എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് കരുതല്‍ തടങ്കലിലാക്കിയത്.

അതേസമയം, മരണാനന്തര ചടങ്ങിന് പോയ നേതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തതായാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. സി.പി.എം. വാഴൂര്‍ ഏരിയ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് മുഖ്യമന്ത്രി പൊന്‍കുന്നത്ത് എത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക