റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സ്ത്രീ പൊലീസ് പിടിയിലായി. മലപ്പുറം ജില്ലയില്‍ നിലമ്ബൂരിന് അടുത്ത് അകമ്ബാടം സ്വദേശി തരിപ്പയില്‍ ഷിബില(28) ആണ് പിടിയിലായത്. തിരുവനന്തപുരം ബാലരാമപുരത്ത് നിന്നാണ് പിടിയിലായത്. വിസ വാഗ്ദാനം ചെയ്തും ബിസിനസ് വായ്പ വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

വയനാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലായി നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.അകമ്ബാടം സ്വദേശിയായ യുവാവിന് കാനഡയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യാഷറായി ജോലി നല്‍കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ ഷിബിലക്കെതിരെ പോലീസ് കേസെടുത്തിരുന്നു. റിസര്‍വ് ബാങ്കില്‍ ജോലിയുണ്ട് എന്ന് ബന്ധുക്കളേയും നാട്ടുകാരേയും പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലമ്ബൂര്‍ സ്വദേശിയായ വ്യവസായിയോട് റിസര്‍വ്വ് ബാങ്കില്‍ നിന്നും ബിസിനസ്സ് ആവശ്യത്തിനായി വൻ തുക വായ്പ വാങ്ങി തരാമെന്ന് പറഞ്ഞു പല തവണകളിലായി 30 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയ വ്യവസായി തിരുവനന്തപരം റിസര്‍വ് ബാങ്ക് ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് ഇങ്ങനെ ഒരാള്‍ അവിടെ ജോലി ചെയ്യുന്നില്ലെന്ന് മനസ്സിലായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക