ഹമാസ് എന്ന ഇസ്ലാമിക ഭീകരസംഘടനയെ കേരളത്തിലെ ഇടത്-വലത് നേതാക്കാള്‍ ഒരുപോലെ, പോരാളികള്‍ ആയാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ ‘പോരാളികള്‍’ കാട്ടിക്കൂട്ടുന്ന ചെയ്തികളുടെ വിവരണങ്ങള്‍ കേട്ടാല്‍ മന:സാക്ഷി മരവിച്ചുപോവും. ഒക്ടോബര്‍ 7-ന്റെ ഹമാസ് ആക്രമണത്തിന് ദൃക്സാക്ഷിയായ റാസ് കോഹൻ എന്നയാളുടെ അനുഭവങ്ങള്‍ ഇപ്പോള്‍ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തിട്ടുണ്ട്. ശവഭോഗം അടക്കമുള്ള പൈശാചികമായ കാര്യങ്ങളാണ് ഹമാസ് നടത്തിയതെന്ന് ഇദ്ദേഹം പറയുന്നു.

കാമുകിക്കൊപ്പം ഇസ്രയേലില്‍ ഒക്ടോബര്‍ 7-ന് നടന്ന സംഗീത പരിപാടിയില്‍ റാസ് കോഹൻ എത്തിയിരുന്നു. ഇതിനിടയാണ് ഹമാസ് ഭീകരരുടെ ആക്രമണം നടന്നത്. ഹമാസ് ഭീകരര്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃക്‌സാക്ഷിയാണ് താനെന്നാണ് 24 കാരനായ റാസ് കോഹല്‍ പറയുന്നു. അന്ന് നടന്ന ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കാമുകി മായയ്ക്കിനെയും ഭീകരര്‍ കൊലപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ആക്രമണം നടന്നതോടെ ഞാൻ ഒളിച്ചിരുന്നു. ഇതിനിടയില്‍ ഒരു വാനില്‍ അഞ്ച് പേര്‍ വന്നിറങ്ങി ഒരു സ്ത്രീയെ ബലമായി പിടികൂടുന്നത് ഞാൻ കണ്ടു. അവര്‍ എല്ലാവരും ചേര്‍ന്ന് അവളുടെ വസ്ത്രവും വലിച്ചഴിച്ചു, ശേഷം അതിലൊരാള്‍ ആ സ്ത്രീയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് ഒരു കത്തിയെടുത്ത് അവളെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തെയും ഭീകരര്‍ പീഡിപ്പിച്ചു. അതിനെല്ലാം ഞാൻ ദൃക്‌സാക്ഷിയാണ്. ഇപ്പോഴും അവളുടെ ശബ്ദം എന്റെ കാതിലുണ്ട്. ഒന്നും ചെയ്യാൻ സാധിക്കാതെ അവള്‍ പൊട്ടിക്കരയുകയായിരുന്നു. പക്ഷെ, ഹമാസ് ഭീകരര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. ഇതെല്ലാം ഒരു രസത്തിന് വേണ്ടിയാണ് അവര്‍ ചെയ്യുന്നതെന്നാണ് എനിക്ക് തോന്നിയത്. നിരവധി പേരെ അവര്‍ കൊലപ്പെടുത്തി. ഇതെല്ലാം അവര്‍ക്കൊരു വിനോദമാണ്.

സ്ത്രീയെ ബലാത്സംഗം ചെയ്തതിന് ശേഷം ഹമാസ് ഭീകരര്‍ ദമ്ബതികളെയും ആക്രമിച്ചു. അവരെ ആയുധങ്ങള്‍ ഉപയോഗിച്ച്‌ കൊലപ്പെടുത്തി. അവിടെ നിന്നും ഓടി രക്ഷപ്പെടണം എന്നത് മാത്രമായിരുന്നു എന്റെ ചിന്ത. അതിനാല്‍ ഞാൻ ഓടി. ഇതിനിടയില്‍ ഞാൻ ഒരു പെണ്‍കുട്ടിയെ കണ്ടിരുന്നു. അവളുടെ തലയിലേക്കും ഇവര്‍ നിറയൊഴിച്ചു. അവളെയും രക്ഷപ്പെടുത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, കഴിഞ്ഞില്ല. അതുകൊണ്ട്, അവിടെ നിന്നും ഞാൻ ഓടുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരെയും കാത്ത് 9 മണിക്കൂറോളമാണ് ഞാൻ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നത്. അന്ന് നടന്ന ആക്രമണത്തില്‍ എന്റെ കാമുകിയും കൊല്ലപ്പെട്ടിരുന്നു.’- കോഹൻ തന്റെ നടുക്കുന്ന ഓര്‍മ്മകള്‍ ഇങ്ങനെയാണ് പങ്കുവെക്കുന്നത്.

ജനനേന്ദ്രിയത്തിലേക്ക് നിറയൊഴിക്കുന്ന പോരാട്ടം: ഹമാസ് ക്രൂരതയുടെ തെളിവുകള്‍ ഇസ്രയേല്‍ യുഎൻ മുമ്ബാകെയും സമര്‍പ്പിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ യുഎൻ പ്രതിനിധികള്‍ക്ക് നല്‍കുമ്ബോള്‍ ഇസ്രയേല്‍ പ്രതിനിധി സിംചാറ്റ് ഗ്രേമാന് പലതവണ കണ്ഠമിടറിയെന്ന്, സിഎഎൻ റിപ്പോര്‍ട്ട്ചെയ്യുന്നു. പല മൃതദേഹങ്ങളും ഇത് പുരുഷനാണോ സ്ത്രീയാണോ എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത രീതിയില്‍ ഹമാസ് വികൃതമാക്കിയെന്ന് അവിടം പരിശോധിച്ച ഉദ്യോഗസ്ഥരില്‍ ഒരാളായ ഗ്രേമാൻ പറയുന്നു.

തലയുടെ പിൻഭാഗത്ത് വെടിയേറ്റ ഒരു സ്ത്രീ, നഗ്നയായി കിടക്കയില്‍ കിടക്കുന്നതായി ഗ്രേമാൻ വിവരിച്ചു. അവളുടെ കൈയില്‍ ഒരു ഗ്രനേഡ് വെച്ചുകൊടുത്തിരുന്നു. ശരീരം ആണിയടിച്ച നിലയില്‍ ആയിരുന്നു. ഭീകരാക്രമണത്തിലെ ലൈംഗികവും ലിംഗാധിഷ്ഠിതവുമായ അക്രമത്തെക്കുറിച്ച്‌ ഐക്യരാഷ്ട്രസഭയുടെ സെഷനില്‍ സാക്ഷ്യപ്പെടുത്തുകയായിരുന്നു ഗ്രേമാൻ.

ഹമാസ് ഭീകരര്‍ ഇരകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നത് തങ്ങള്‍ കണ്ടതായി ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്.- ‘ആവര്‍ത്തിച്ചുള്ള ബലാത്സംഗം മൂലം ഇടുപ്പ് തകര്‍ന്ന പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു, അവരുടെ കാലുകള്‍ പിളര്‍ത്തിരിക്കയാണ്. യോനിയില്‍ എന്തൊക്കെയോ കുത്തിക്കയറ്റിയിരിക്കുന്നു’- നോവ സംഗീതോത്സവത്തിലെ കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ നല്‍കിയ വിവരം ഇങ്ങനെയാണ്.’ആര്‍ത്തുവിളിച്ചശേഷം അവര്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു. അതിന് ശേഷമാണ് അവരെ കത്തിച്ചത്. ”- മറ്റൊരു ദൃക്സാക്ഷി പറയുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട വനിതാ സൈനികരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) റിസര്‍വിസ്റ്റായ ഷാരി മെൻഡസ് താൻ കണ്ട തെളിവുകളും വിവരിച്ചു. ‘പല മൃതദേഹങ്ങളും എത്തിയത് രക്തം പുരണ്ട തുണിക്കഷണങ്ങളിലോ അടിവസ്ത്രത്തിലോ ആയിരുന്നു. സ്ത്രീകളുടെ യോനിയില്‍നിന്ന് രക്തം ഒഴുകുയായിരുന്നു. ഹമാസിന്റെ ടീം കമാൻഡര്‍ എന്ന് തോന്നിക്കുന്നയാള്‍ നിരവധി വനിതാ സൈനികരെ യോനിയിലേക്കും മുലകളിലേക്കും വെടിവെച്ചു. ഒരു കൂട്ടം ഇരകളുടെ ആസൂത്രിതമായ ജനനേന്ദ്രിയ ഛേദം നടക്കുന്നതായി തോന്നുന്നു”- ഷാരി മെൻഡസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റ് ഹമാസിന്റെ ലൈംഗികാതിക്രമങ്ങളെ കുറിച്ച്‌ പ്രത്യേക സമ്മേളനം നടത്തിയിട്ടുണ്ട്. ഒരു രാഷ്ട്രമെന്ന നിലയില്‍ ഇസ്രയേലിനെ അപമാനിക്കുന്നതിനായി ഹമാസ്, സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നുവെന്ന് നെസെറ്റ് അംഗം യൂലിയ മാലിനോവ്സ്‌കി ആരോപിച്ചു. എന്നാല്‍ ലൈംഗിക അതിക്രമം ഹമാസ് ആവര്‍ത്തിച്ച്‌ നിഷേധിക്കയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക