ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടെ ഹമാസ് മേധാവിയോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് മുസ്ലീം രാജ്യമായ തുര്‍ക്കി . ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവൻ ഇസ്മായില്‍ ഹനിയേയോടും മറ്റുള്ളവരോടുമാണ് രാജ്യം വിടാൻ തുര്‍ക്കി ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്മായില്‍ ഹനിയയും ,കൂട്ടരും താമസിക്കുന്ന സ്ഥലം സംബന്ധിച്ച വിഷയത്തില്‍ അടുത്തിടെ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു .

ഇസ്മായില്‍ ഖത്തറിലാണെന്നും കുടുംബത്തോടൊപ്പം ഏറെ നാളായി ദോഹയിലാണ് താമസമെന്നും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഇയാള്‍ തുര്‍ക്കിയിലാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തുമ്ബോള്‍ ഇസ്മയിൽ തുര്‍ക്കിയിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇസ്രയേലിനെ ഹമാസ് ആക്രമിക്കുമ്ബോള്‍ ഇസ്താംബൂളിലുണ്ടായിരുന്ന ഇസ്മായില്‍ വാര്‍ത്തകള്‍ കാണുന്നതിനിടയില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.ഗാസ മുനമ്ബിലെ അഭയാര്‍ത്ഥി ക്യാമ്ബില്‍ ജനിച്ച ഇസ്മയിലൽ ഹനിയ പഠനകാലത്ത് തന്നെ ഹമാസില്‍ ചേര്‍ന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക