ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടയില്‍ ഇസ്രായേല്‍ സൈനികരെ ഹണിട്രാപ്പില്‍ പെടുത്തി ഇറാന്‍ വനിതകളെ ഉപയോഗിച്ച്‌ രഹസ്യ വിവരങ്ങള്‍ ശേഖരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു. വടക്കന്‍ നഗരമായ മഷാദില്‍ ഹീബ്രു ഭാഷയറിയാവുന്ന ഒരു കൂട്ടം ഇറാന്‍ സ്ത്രീകളെ ഈ ജോലിക്കായി നിയോഗിച്ചിട്ടുണ്ടെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള വാര്‍ത്താ ഏജന്‍സിയായ ഇറാന്‍ ഇന്റര്‍നാഷണല്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിരിക്കുന്നത്.

ഈ സ്ത്രീകള്‍ ഇസ്രായേല്‍ സൈനികര്‍ക്ക് നഗ്‌ന ചിത്രങ്ങള്‍ അയച്ച്‌ ഹണിട്രാപ്പ് ചെയ്യാന്‍ ശ്രമിച്ചുവെന്നുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.വടക്കന്‍ നഗരമായ മഷാദില്‍ ഹീബ്രു ഭാഷയറിയാവുന്ന ഒരു കൂട്ടം ഇറാന്‍ സ്ത്രീകളെ ഈ ജോലിക്കായി നിയോഗിച്ചിട്ടുണ്ടെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള വാര്‍ത്താ ഏജന്‍സിയായ ഇറാന്‍ ഇന്റര്‍നാഷണല്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിരിക്കുന്നത്. ഈ സ്ത്രീകള്‍ ഇസ്രായേല്‍ സൈനികര്‍ക്ക് നഗ്‌ന ചിത്രങ്ങള്‍ അയച്ച്‌ ഹണിട്രാപ്പ് ചെയ്യാന്‍ ശ്രമിച്ചുവെന്നുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏകദേശം 22 വ്യത്യസ്ത പ്രൊഫൈലുകളില്‍ നിന്നാണ് ഇസ്രായേല്‍ സൈനികരെ സ്വാധീനിക്കാന്‍ ശ്രമം നടന്നത്. ഇതില്‍ രണ്ട് സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. രണ്ട് സ്ത്രീകളും മഷാദ് നഗരത്തില്‍ നിന്നുള്ളവരാണെന്നും അവരുടെ പേര് സമീറ ബാഗ്ബാനി തര്‍ഷിജി, ഹനിയ ഗഫാരിയന്‍ എന്നിങ്ങനെയാണെന്നും സൂചനകള്‍ പുറത്തു വരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക