മൈലപ്രയില്‍ വ്യാപാരിയെ കടക്കുള്ളില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ പിടിയിലായതായി പൊലീസ് അറിയിച്ചു. ഒരാളെ കൂടി പിടികൂടാനുണ്ട്. വ്യാപാരിയുടെ സ്വര്‍ണമാല പണയം വെക്കാൻ സഹായിച്ച ആളാണ് ഒടുവില്‍ പിടിയിലായത്. നേരത്തെ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ തെങ്കാശിയില്‍നിന്ന് പിടികൂടിയിരുന്നു.

പിടിയിലായ മുരുകൻ കുറ്റാലത്ത് ജര്‍മ്മൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലടക്കം 20ഓളം കേസുകളില്‍ പ്രതിയാണ്. മധുര സ്വദേശിയായ സുബ്രഹ്മണ്യൻ അഞ്ച് കേസുകളിലും പ്രതിയാണ്.കൂടാതെ പത്തനംതിട്ട കുലശേഖരപതി സ്വദേശി ഹാരിബ് എന്ന ഓട്ടോ ഡ്രൈവറും പിടിയിലായിട്ടുണ്ട്. മധുര സ്വദേശി മുത്തുകുമാരനാണ് ഇനി പിടിയിലാകാനുള്ളത്. വ്യാപാരിയുടെ മാല വിറ്റയിനത്തില്‍ കിട്ടിയ 2.3 ലക്ഷം രൂപയും കണ്ടെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് വ്യാപാരിയായ ജോര്‍ജ് ഉണ്ണുണ്ണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈയും കാലും കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.കൈലി മുണ്ടുകളും ഷര്‍ട്ടും ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ചാണ് കൊന്നത്. കൈലി മുണ്ടുകള്‍ വാങ്ങിയ കടകളും സി.സി.ടി.വികളും കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക