കൊച്ചി: കെ.വി. തോമസിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്യ്ത് ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍. എന്‍സിപിക്ക് ഒരു ലോക്‌സഭാ സീറ്റോ രാജ്യസഭാ സീറ്റോ കേരളത്തില്‍ നിന്നും പ്രതീക്ഷിക്കുന്നുവെന്നും ശരത് പവാര്‍ പറഞ്ഞു. കെവി തോമസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്ന പവാര്‍.

കെവി തോമസും താനും ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇപ്പോഴത്തെ സന്ദര്‍ശനം ഒരു സൗഹൃദ കൂടിക്കാഴ്ചയായിരുന്നു.എന്നാല്‍ കെവി തോമസ് ഞങ്ങളുമായി സഹകരിക്കുന്നതിന് താത്പര്യപ്പെട്ടാല്‍ പാര്‍ട്ടി സ്വാഗതം ചെയ്യും. ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തിട്ടില്ല.പിസി ചാക്കോയും പീതാംബരന്‍ മാസ്റ്ററും ശശീന്ദ്രനും തോമസും എല്ലാം ഒരു ടീമായാണ് പ്രവര്‍ത്തിക്കുന്നത്.അവര്‍ എടുക്കുന്ന തീരുമാനങ്ങളാണ് പ്രധാനമെന്നും ശരത് പവാര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്‍സിപി മന്ത്രി സ്ഥാനം വീതം വയ്ക്കുന്നത് സംസ്ഥാന നേതൃത്വം തീരുമാനിക്കേണ്ട കാര്യമാണെന്നും എന്‍സിപി അദ്ധ്യക്ഷന്‍ പറഞ്ഞു. പിസി ചാക്കോ അദ്ധ്യക്ഷനായതിന് ശേഷം വലിയ മാറ്റങ്ങള്‍ പ്രകടമാണ്.എല്ലാ ജില്ലകളിലേക്കും താഴെതട്ടിലും അദ്ദേഹം എത്തി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. ഒരു ടീമായി പ്രവര്‍ത്തിക്കുന്നു.എല്ലാ തട്ടിലും പുതിയ ഭാരവാഹികളെ നിശ്ചയിച്ച്‌ മുന്നോട്ട് പോകുന്നതും പാര്‍ട്ടിയുടെ സ്വാധീനം ഉയര്‍ത്തി

കഴിഞ്ഞ തവണ തോറ്റ രണ്ട് സീറ്റുകള്‍ വിജയിക്കണം.ഒപ്പം എല്‍ഡിഎഫുമായി ചര്‍ച്ച ചെയ്ത് പാര്‍ട്ടിയുടെ ശേഷി ഉയരുന്നത് അനുസരിച്ച്‌ കൂടുതല്‍ സീറ്റുകളും പ്രതീക്ഷിക്കുന്നുവെന്നും ശരത് പവാര്‍ പറഞ്ഞു കഴിഞ്ഞ പത്ത് വര്‍ഷം മുമ്ബ് തന്നെ എന്‍സിപിക്ക് ലോകസഭാ സീറ്റ് നല്‍കുന്നത് ചര്‍ച്ചയായിരുന്നു.ഇത്തവണ ഒരു ലോകസഭാ സീറ്റോ രാജ്യസഭാ സീറ്റോ പാര്‍ട്ടി ആവശ്യപ്പെടുമെന്നും ശരത് പവാര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക