കൊച്ചി: തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. മെയ് പന്ത്രണ്ടിന് നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും തുടര്‍ന്ന് പ്രചരണത്തിന് ഇറങ്ങുമെന്നും കെ വി തോമസ് പറഞ്ഞു. പല കാരണങ്ങള്‍കൊണ്ടാണ് ജോ ജോസഫിനെ അനുകൂലിക്കുന്നത്.

കോണ്‍ഗ്രസില്‍ കാണുന്ന ഏകാധിപത്യ സ്വഭാവം ഉള്‍പ്പെടെ അതിന് കാരണമാണെന്നും കെ വി തോമസ് മീഡിയ വണിനോട് പറഞ്ഞു. പാര്‍ട്ടിക്കെതിരായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം. സിപിഐഎം പോലത്തെ കേഡര്‍ പാര്‍ട്ടിയല്ല. വിമര്‍ശിച്ചാല്‍ സൈബര്‍ ആക്രമണമാണെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കരുണാകരന്‍ തൃശൂരില്‍ തോറ്റില്ലേയെന്നായിരുന്നു ജോ ജോസഫിന്റെ വിജയത്തെകുറിച്ചുള്ള ചോദ്യത്തിനോട് കെ വി തോമസ് പ്രതികരിച്ചത്. എറണാകുളവും തൃശൂരും കോണ്‍ഗ്രസിന്റെ സ്വാധീന മണ്ഡലങ്ങളാണെന്നായിരുന്നു. ഇതൊക്കെ ഉള്ളപ്പോഴും വളരെ ശക്തമായി നിന്ന മണ്ഡലങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടിട്ടുണ്ട്, കരുണാകരന്‍ തൃശൂരില്‍ തോറ്റില്ലേ. കോണ്‍ഗ്രസിന്റെ അമിതമായ ആത്മവിശ്വാസം എത്രമാത്രം ഗുണം ചെയ്യുമെന്ന് ആലോചിക്കണമെന്നും കെ വി തോമസ് പറഞ്ഞു.

‘ജോ ജോസഫിന്റെ വിജയം പറയാന്‍ ആയിട്ടില്ല. കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. തുടര്‍ന്നും പ്രചരണത്തിനുണ്ടാവും. കോണ്‍ഗ്രസ് സൈബര്‍ ടീമിനെ ഉപയോഗിക്കുന്നത് കോണ്‍ഗ്രസിന് വേണ്ടിയല്ല, കോണ്‍ഗ്രസിനകത്തെ തന്നെ നേതാക്കളെ വെട്ടിനിരത്താന്‍ വേണ്ടിയിട്ടാണ്.’ കെ വി തോമസ് വിമര്‍ശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക