മുഖ്യമന്ത്രിയോട് അസൂയ ഉള്ളവരുടെ എണ്ണം കൂടുകയാണെന്ന് മന്ത്രി സജി ചെറിയാൻ. ചിലര്‍ അദ്ദേഹം വണ്ടിയിടിച്ച്‌ മരിക്കണമെന്ന് പറയുന്നു, ചിലര്‍ ബോംബ് വെക്കണമെന്ന് പറയുന്നു. വെള്ളമൊഴിച്ച്‌ പ്രാകുന്നു, വിളക്കു കത്തിച്ച്‌ പ്രാകുന്നു. ഇതിനായി ഒരുപാട് മറിയക്കുട്ടിമാരെ രംഗത്തിറക്കുകയാണെന്നും സജി ചെറിയാൻ പറഞ്ഞു.

നടക്കാതെപോകുന്ന ഒട്ടേറെ പ്രവൃത്തികള്‍ നടത്തിയെടുക്കുക എന്നത് കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിശ്ചയദാര്‍ഢ്യമാണ്. അസൂയക്കാരുടെ എണ്ണം ഒരുപാട് കൂടിക്കൊണ്ടിരിക്കുകയാണ്. ഭയങ്കര അസൂയയാണ്. ചിലര്‍ പറയുന്നത് അദ്ദേഹം വണ്ടിയിടിച്ച്‌ മരിക്കും, ചിലര്‍ പറയുന്നത് അദ്ദേഹത്തെ ബോംബ് വെച്ച്‌ പൊട്ടിക്കും, എന്തെല്ലാമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്?, സജി ചെറിയാൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എത്ര മറിയക്കുട്ടിമാരാണ് നമ്മുടെ നാട്ടില്‍ ഇതിനു വേണ്ടി തയ്യാറെടുക്കുന്നത്. അവരെയൊക്കെ ഉപയോഗപ്പെടുത്തുകയാണ്. ഞാൻ ആരെയും കുറ്റപ്പെടുത്തുകയല്ല. ഒന്നും പറയാൻ പാടില്ലാത്ത ഒരു കാലമായത് കൊണ്ട് ഒന്നും ഞാൻ പറയുന്നില്ല. പക്ഷേ, ഒരു കാര്യമോര്‍ക്കണം, കേരളത്തിന്റെ 78 വയസ്സുള്ള മുഖ്യമന്ത്രി ഞങ്ങളേക്കാള്‍ ആരോഗ്യവാനായാണ് കഴിഞ്ഞ 37 ദിവസം കേരളം മുഴുവൻ പര്യടനം നടത്തിയത്, സജി ചെറിയാൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക