യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ ഉണ്ടായത് നിര്‍മാണ, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍. യുഎഇയിലെ തൊഴിലുടമകളില്‍ നിന്നുള്ള ഡിമാൻഡിനൊപ്പം, സൗദി അറേബ്യ, ഖത്തര്‍, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ ട്രെൻഡുകളും പ്രമുഖ റിക്രൂട്ട്മെന്റ് പോര്‍ട്ടലായ നൗകരി ഗള്‍ഫ് ഡോട്ട് കോം വെളിപ്പെടുത്തി.

ഈ റിക്രൂട്ട്മെന്റ് പോര്‍ട്ടല്‍ 10,000ത്തിലധികം തൊഴിലുടമകളും 14 മില്യണ്‍ തൊഴിലന്വേഷകരും ഉപയോഗിക്കുന്നു. അതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലുടമകളുടെ മുൻഗണനകളെക്കുറിച്ച്‌ വ്യക്തമായ റിപ്പോര്‍ട്ട് ലഭിക്കുന്നു. അതനുസരിച്ച്‌ യുഎഇയില്‍ നിര്‍മാണ, റിയല്‍ എസ്റ്റേറ്റ് മേഖലയാണ് മുന്നില്‍. ഇത് പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ കുതിച്ചുചാട്ടത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐടി, ടെലികോം, ഇന്റര്‍നെറ്റ് മേഖലകള്‍ രണ്ടാം സ്ഥാനത്താണ്. ഉപഭോക്താവിനെ അഭിമുഖീകരിക്കുന്ന ജോലികളിലും സാങ്കേതിക വൈദഗ്ധ്യത്തിലും കഴിവുള്ളവരുടെ ആവശ്യകതയെ സൂചിപ്പിച്ച്‌, സെയില്‍സ് പ്രൊഫഷണലുകളിലും എൻജിനീയര്‍മാരിലും തൊഴിലുടമകള്‍ ശക്തമായ ശ്രദ്ധ ചെലുത്തി. കൂടാതെ, രാജ്യത്തിന്റെ തൊഴില്‍ വിപണി എൻട്രി ലെവല്‍ പ്രൊഫഷണലുകള്‍ക്ക് ശ്രദ്ധേയമായ മുൻഗണന നല്‍കി.

2023-ലെ ഏറ്റവും അവസരങ്ങളുള്ള ജോലികളില്‍ സെയില്‍സ്, പ്രോജക്റ്റ് മാനേജര്‍മാര്‍, ബിസിനസ് അനലിസ്റ്റ് സ്ഥാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത് ബിസിനസ് വളര്‍ച്ചയ്ക്കും നവീകരണത്തിനും വഴി തെളിയിക്കുന്ന പ്രൊഫഷണലുകളുടെ ആവശ്യകത വ്യക്തമാക്കുന്നു. യുഎഇയില്‍, ഉപഭോക്തൃ സേവനത്തിലും ബിസിനസ് വികസനത്തിലും പ്രാവീണ്യമുള്ള ഉദ്യോഗാര്‍ത്ഥികളെ തൊഴിലുടമകള്‍ സജീവമായി അന്വേഷിക്കുന്നതായി നൗക്രിഗള്‍ഫ് ഡോട്ട് കോം ബിസിനസ് ഹെഡ് ശരദ് സിന്ധ്വാനി പറഞ്ഞു.

2023ല്‍ ഗള്‍ഫിലുടനീളം, ഓരോ രാജ്യത്തിന്റെയും തൊഴില്‍ വിപണിയില്‍ വ്യത്യസ്തമായ പ്രവണതകള്‍ ഉയര്‍ന്നുവന്നു. സൗദി അറേബ്യയില്‍, എണ്ണ, വാതകം, കെമിക്കല്‍, ഊര്‍ജ മേഖലകള്‍ തൊഴില്‍ പ്രവണതയില്‍ ആധിപത്യം പുലര്‍ത്തി.വില്‍പന, ബിസിനസ് വികസന റോളുകള്‍ക്കുള്ള ഡിമാൻഡാണ് ഖത്തറില്‍ കണ്ടത്. ഒമാനില്‍, എണ്ണ, വാതകം, രാസവസ്തു, ഊര്‍ജ മേഖലയുടെ പ്രാധാന്യം പ്രകടമായിരുന്നു. കുവൈറ്റ് നിയമനത്തില്‍ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി, പ്രത്യേകിച്ച്‌ സീനിയര്‍ ലെവല്‍ തസ്തികകളിലേക്ക്. ബഹ്‌റൈനില്‍ നിര്‍മാണ, റിയല്‍ എസ്റ്റേറ്റ് മേഖലകളിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക