കാമുകന്റെ ഷൂവിനുള്ളില്‍ സോഫ്റ്റ് ഡ്രിങ്ക് ഒഴിച്ച്‌ കുടിക്കുന്ന യുവതിയുടെ വീഡിയോ സൈബര്‍ ലോകത്ത് വൻ ചര്‍ച്ചയാകുന്നു. യുവതിയുടെ പ്രവര്‍ത്തിയെ രൂക്ഷമായി വിമര്‍ശിച്ചാണ് ആളുകള്‍ രംഗത്തെത്തുന്നത്. ഡല്‍ഹി മെട്രോയില്‍ ചിത്രീകരിച്ച വീഡിയോയാണ് പ്രചരിക്കുന്നത്. മെട്രോയില്‍ യാത്ര ചെയ്യുന്ന ഒരു യുവാവും യുവതിയുമാണ് വീഡിയോയില്‍ ഉള്ളത്. ഇരുവരും കാമുകീ- കാമുകന്മാരാണ് എന്നാണ് കരുതപ്പെടുന്നത്.

വീഡിയോ തുടങ്ങുമ്ബോള്‍ തന്നെ യുവാവിന്റെ കയ്യില്‍ ഒരു ഷൂ കാണാം. ഒരു ഷൂ അവന്റെ കാലിലും ഉണ്ട്. അതായത് കയ്യിലിരിക്കുന്നത് മറ്റേ കാലില്‍ ധരിച്ചിരുന്ന ഷൂവാണ് എന്ന് സാരം. പിന്നാലെ, കാമുകി ആ ഷൂവിലേക്ക് കയ്യിലുണ്ടായിരുന്ന സോഫ്റ്റ്ഡ്രി‍ങ്ക് ഒഴിക്കുകയുമാണ്. ശേഷം അതിലേക്ക് ഒരു സ്ട്രോ ഇട്ട് അതില്‍ നിന്നും അവരിരുവരും അത് കുടിക്കുന്നു. ആദ്യം യുവാവും പിന്നാലെ യുവതിയുമാണ് ഇത് കുടിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷൂവിനകത്ത് ഗ്ലാസോ വല്ലതുമോ വച്ചിട്ടുണ്ടോ? അതോ അല്ലാതെ നേരിട്ട് ഷൂവില്‍ നിന്നും കുടിക്കുകയാണോ എന്നൊന്നും മനസിലാവുന്നില്ല. എന്തായാലും കണ്ടാല്‍ അറപ്പ് തോന്നുന്ന പ്രവൃത്തിയാണ് ഇരുവരും ചെയ്യുന്നത് എന്നാണ് നെറ്റിസണ്‍സിന്റെ അഭിപ്രായം. അതേ രോഷത്തോടെ തന്നെയാണ് പലരും വീഡിയോയ്ക്ക് പ്രതികരിച്ചിരിക്കുന്നതും. ഒരാള്‍ ചോദിക്കുന്നത്, ശരിക്കും എങ്ങനെയുള്ള മനുഷ്യരാണ് ദില്ലി മെട്രോയില്‍ കയറുന്നത്, അവര്‍ പരിധികളെല്ലാം ലംഘിക്കുന്നു എന്നാണ്. മറ്റൊരാള്‍ പ്രതികരിച്ചത് ദൈവത്തിന് പോലും‌‌‌‌‌‌‌ ഇവരെപ്പോലുള്ളവരുടെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ല എന്നാണ്. ‌അതേസമയം, ഇത് ആദ്യമായിട്ടല്ല ഇത്തരത്തിലുള്ള രംഗങ്ങള്‍ മെട്രോയില്‍ അരങ്ങേറുന്നത്. നേരത്തെ ഒരു കാമുകനും കാമുകിയും വായില്‍ നിന്നും വായിലേക്ക് വെള്ളം നല്‍കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതും നെറ്റിസണ്‍സിനിടയില്‍ വലിയ രോഷമുണ്ടാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക