90 ശതമാനം വരെ വിലക്കുറവുമായി ദുബൈയില്‍ മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ വീണ്ടും. മേയ് 26 മുതല്‍ 28 വരെ സിറ്റിയിലെ വിവിധ മാളുകളിലും റീട്ടെയില്‍ ഔട്ട്‍ലെറ്റുകളിലുമായിരിക്കും സൂപ്പര്‍ സെയില്‍ നടക്കുക. ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് (ഡി.എഫ്.ആര്‍.ഇ) സംഘടിപ്പിക്കുന്ന ഈ വ്യാപാര മേളയില്‍ ഫാഷന്‍, ബ്യൂട്ടി, ഫര്‍ണിച്ചര്‍, ലൈഫ്‍സ്റ്റൈല്‍, ഇലക്‌ട്രോണിക്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രശസ്‍തമായ നിരവധി ബ്രാന്‍ഡുകള്‍ മൂന്ന് ദിവസത്തെ ഈ സൂപ്പര്‍ സെയിലിന്റെ ഭാഗമാവും. മാള്‍ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റര്‍ മിര്‍ദിഫ്, സിറ്റി സെന്റര്‍ ദേറ, സിറ്റി സെന്റര്‍ മിഐസിം, സിറ്റി സെന്റര്‍ അല്‍ ഷിന്ദഗ, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, ദുബൈ ഫെസ്റ്റിവല്‍ പ്ലാസ, നഖീല്‍ മാള്‍, ഇബ്‍ന്‍ ബത്തൂത്ത, സര്‍ക്കിള്‍ മാള്‍, മെര്‍കാറ്റോ, ഠൗണ്‍ സെന്റര്‍, ദ ബീച്ച്‌, ബ്ലൂവാട്ടേഴ്‍സ്, സിറ്റി വാക്ക്, ദ ഔട്ട്‍ലെറ്റ് വില്ലേജ് എന്നിങ്ങനെയുള്ള മാളുകളും ഷോപ്പിങ് സെന്ററുകളും സൂപ്പര്‍ സെയിലിന്റെ ഭാഗമാണ്. മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പിന്റെ ഷെയര്‍ റിവാര്‍ഡ്‍സ് മെമ്ബേഴ്‍സിനായി പ്രത്യേക സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക