ഷോപ്പിംഗ് മാളുകള്‍ ചലിപ്പിക്കാൻ വലിയ തൊഴില്‍ സേന ആവശ്യമാണ്. ഇത്തരം ഇടങ്ങളില്‍ ചെറുതും വലുതുമായ നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാകാറുണ്ട്. ലോകത്തിലെ തന്നെ പേരുകേട്ട ഷോപ്പിംഗ് മാളുകള്‍ നിലകൊള്ളുന്ന യുഎഇയില്‍ മാളുകളുമായി ബന്ധപ്പെട്ട വിവിധ കമ്ബനികള്‍ ജോലിക്ക് ആളെ തേടുന്നുണ്ട്.കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്താൻ ഈ ഒഴിവുകളിലൂടെ സാധിക്കും.

യുഎഇയിലെ പ്രധാന വ്യവസായ ഗ്രൂപ്പായ എമാര്‍ ഗ്രൂപ്പിന് കീഴിവുള്ള മാളിലേക്കും ഹോട്ടിലേക്കും ഉദ്യോഗാര്‍ഥികളെ തേടുന്നുണ്ട്. അതോടൊപ്പമാണ് നെസ്റ്റോ ഗ്രൂപ്പിന് കീഴിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റിലേക്കും അവസരങ്ങളുണ്ട്. ഒഴിവുകള്‍ വിശദമായി നോക്കാം.എമാര്‍ ഗ്രൂപ്പില്‍ അവസരംദുബായുടെ ഹൃദയഭാഗത്ത് എമാര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള എമിറാത്തി മള്‍ട്ടിനാഷണല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്ബനിയായ എമാര്‍ പ്രോപ്പര്‍ട്ടീസ്. കമ്ബനിയുടെ നിയന്ത്രിക്കുന്ന ഷോപ്പിംഗ് മാളുകളിലേക്കും ഹോട്ടലുകളിലേക്കുമാണ് ഒഴിവ്. പ്രൊഫഷണലുകളെയും പുതുമുഖങ്ങളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ആകര്‍ഷകമായ നിരവധി തൊഴിലവസരങ്ങള്‍ കമ്ബനിയിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എമാര്‍ ഗ്രൂപ്പില്‍ അവസരം: ദുബായുടെ ഹൃദയഭാഗത്ത് എമാര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള എമിറാത്തി മള്‍ട്ടിനാഷണല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്ബനിയായ എമാര്‍ പ്രോപ്പര്‍ട്ടീസ്. കമ്ബനിയുടെ നിയന്ത്രിക്കുന്ന ഷോപ്പിംഗ് മാളുകളിലേക്കും ഹോട്ടലുകളിലേക്കുമാണ് ഒഴിവ്. പ്രൊഫഷണലുകളെയും പുതുമുഖങ്ങളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ആകര്‍ഷകമായ നിരവധി തൊഴിലവസരങ്ങള്‍ കമ്ബനിയിലുണ്ട്.

ഫ്രണ്ട് ഓഫീസ്- ദുബായ് മറീന മാള്‍: ദുബായ് മറീന മാളില്‍ ഫ്രണ്ട് ഓഫീസ് ജോലികള്‍ക്കായി എമാര്‍ ഗ്രൂപ്പ് ഉദ്യോഗാര്‍ഥികളെ തേടുന്നത്. കുറഞ്ഞത് ഹൈസ്‌കൂള്‍ ഡിപ്ലോമ ആവശ്യമാണ്. ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദം അഭികാമ്യമാണ്. ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ കുറഞ്ഞത് 4 വര്‍ഷത്തെ പരിചയമോ സൂപ്പര്‍വൈസറി റോളില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പരിചയമോ 5 സ്റ്റാര്‍ ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയിലെ പ്രവര്‍ത്തി പരിചയമോ വേണം. 5-സ്റ്റാര്‍ ഹോസ്പിറ്റാലിറ്റി കമ്ബനിയിലാണെങ്കില്‍ കുറഞ്ഞത് 1 – 3 വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫ്രണ്ട് ഓഫീസിലെ എല്ലാ ജോലികളും നടത്തുക, പരാതികള്‍ക്കിടയില്ലാതെ ആവശ്യമുള്ളിടത്ത് മതിയായ സേവനങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് ജോലിയുടെ ഉത്തരവാദിത്വം. അപേക്ഷിക്കാൻ ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

https://emhm.fa.em2.oraclecloud.com/hcmUI/CandidateExperience/en/sites/CX_1001/job/702775/?utm_medium=jobshare

റോള്‍ ഇൻ കളിനറി- ദുബായ് മറീന ഹോട്ടല്‍ദുബായ് മറീന ഹോട്ടലിലെ പാചക രംഗത്തേക്കാണ് ഒഴിവുകള്‍. ഹോട്ടല്‍ മാനേജ്‌മെന്റില്‍ കാറ്ററിംഗ് ബിരുദം അല്ലെങ്കില്‍ അനുബന്ധ മേഖലയിലുള്ള ഹൈസ്‌കൂള്‍ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. 5-സ്റ്റാര്‍ ഹോസ്പിറ്റാലിറ്റി കമ്ബനിയില്‍ സമാനമായ ജോലി ചെയ്തുള്ള 1 -2 വര്‍ഷത്തെ പരിചയം ആവശ്യമാണ്. പ്രാദേശിക ഭക്ഷണ ശുചിത്വത്തെക്കുറിച്ചും എച്ച്‌എസിസിപി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചുമുള്ള ധാരണ ആവശ്യമാണ്. അപേക്ഷിക്കാൻ ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

https://emhm.fa.em2.oraclecloud.com/hcmUI/CandidateExperience/en/sites/CX_1001/job/702775/?utm_medium=jobshare

നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒഴിവ്: ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും സൂപ്പര്‍മാര്‍ക്കറ്റ് ശ്രംഖലയായ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ യുഎഇ ശാഖയിലേക്ക് വിവിധ ഒഴിവുകളില്‍ അവസരമുണ്ട്. 90 ഔട്ട്‌ലേറ്റുകളുമായി ജിസിസിയില്‍ ശക്തമായ സാന്നിധ്യമാണ് നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്. ആര്‍ക്കിടെക്റ്റ്, ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ സൂപ്പര്‍വൈസര്‍, ബയര്‍- എഫ്‌എംസിജി, ഫ്രഷ് ഫുഡ് മാനേജര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റെ എന്നിങ്ങനെ വിവിധ ഒഴിവുകളാണ് നിലവിലുള്ളത്.

യുഎഇ റീട്ടെയില്‍ മേഖലയില്‍ 4 വര്‍ഷത്തില്‍ കുറയാത്ത ജോലി പരിചയമുള്ളവര്‍ക്ക് എഫ്‌എംസിജി ബയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ സൂപ്പര്‍വൈസര്‍ തസ്തിയില്‍ അപേക്ഷിക്കാന്‍ സമാന മേഖലയില്‍ 2 വര്‍ഷം യുഎഇയില്‍ ജോലി പരിചയം ആവശ്യമാണ്. ജിസിസിയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് ഫ്രഷ് ഫുഡ് മാനേജര്‍ക്ക് ആവശ്യം.ആര്‍കിടെക്റ്റ് ബിരുദവും 2 വര്‍ഷ പ്രവൃത്തി പരിചയവുമുള്ളവര്‍ക് ആര്‍കിടെക്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ചാര്‍ട്ടേഡ് അക്കൗണ്ടിന്റിന് 2 വര്‍ഷത്തെ ജോലി പരിചയം ആവശ്യമാണ്. ജോലിയുടെ വിശദാംശങ്ങള്‍ അറിയാനും അപേക്ഷിക്കാനും ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://nestogroup.com/career

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക