യു എ ഇ-യില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത് ലോകമെമ്ബാടുമുള്ള നിരവധി വിദഗ്ധരും അവിദഗ്ധരുമായവരുടെ സ്വപ്നമാണ്. വിദേശ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യാൻ അനുമതി നല്‍കുന്ന ലോകത്തിലെ രാജ്യങ്ങളിലൊന്നാണ് യുഎഇ. അബുദബി, അജ്മാൻ, ദുബൈ, ഫുജൈറ, റാസല്‍ ഖൈമ, ഷാര്‍ജ, ഉമ്മുല്‍ ഖുവൈൻ എന്നിങ്ങനെ ഏഴ് എമിറേറ്റുകളില്‍ വിവിധ സര്‍ക്കാര്‍ ജോലികള്‍ ലഭ്യമാണ്.

ആദ്യപടി രജിസ്ട്രേഷൻ: യുഎഇയില്‍ സര്‍ക്കാര്‍ ജോലിക്കായി, നിങ്ങള്‍ ആദ്യം ഔദ്യോഗിക പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യുകയും നിങ്ങളുടെ താല്‍പര്യവുമായി പൊരുത്തപ്പെടുന്ന ഒരു ഒഴിവ് കണ്ടെത്തുകയും വേണം. രജിസ്‌ട്രേഷൻ പൂര്‍ണമായും സൗജന്യമാണ്, ഒരിക്കലും ഫീസ് ആവശ്യപ്പെടില്ല. യുഎഇയില്‍ ജോലി നേടാനും സമ്ബാദിക്കാനും നിങ്ങളെ സഹായിക്കുന്ന സര്‍ക്കാര്‍ പോര്‍ട്ടലുകളില്‍ ചിലത് ഇവയാണ് –

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1. ഫെഡറല്‍ ഗവണ്‍മെന്റ് ജോബ് പോര്‍ട്ടല്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമൻ റിസോഴ്സ് വെബ്സൈറ്റ്: https://www.federalerp.gov.ae

2. അബുദബി സര്‍ക്കാര്‍ ജോബ് പോര്‍ട്ടല്‍: പ്രവാസികള്‍ക്ക് കരിയര്‍ പേജ് വഴി നേരിട്ട് സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കുന്നതിന് നിരവധി ഓപ്ഷനുകള്‍ ലഭ്യമാണ്. കരിയര്‍ പേജുള്ള കുറച്ച്‌ സര്‍ക്കാര്‍ വകുപ്പുകള്‍ ചുവടെ

അബുദാബി ഹെല്‍ത്ത് കെയര്‍ കമ്ബനി (SEHA) – https://www.seha.ae/careers

അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോര്‍ട്ട് വകുപ്പ് (DMT) – https://jobs.dmt.gov.ae/

അബുദാബി വിദ്യാഭ്യാസ വകുപ്പ് (ADEK) – https://www.adek.gov.ae/Careers

അബുദാബി സാമ്ബത്തിക വികസന വകുപ്പ് (ADDED) – https://added.gov.ae/Careers

അബുദാബി ഡിജിറ്റല്‍ അതോറിറ്റി (ADDA) – https://www.adda.gov.ae/Careers

3. ദുബൈ ഗവണ്‍മെന്റ് ജോബ് പോര്‍ട്ടല്‍)
വെബ്സൈറ്റ്
: http://dubaicareers.ae

4. ഷാര്‍ജ ഗവണ്‍മെന്റ് ജോബ് പോര്‍ട്ടല്‍: പ്രവാസികള്‍ക്ക് ഷാര്‍ജയിലെ സര്‍ക്കാര്‍ ജോലികള്‍ക്കായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്‌സൈറ്റുകളിലെ കരിയര്‍ പേജുകളിലൂടെ അപേക്ഷിക്കാം:

ഷാര്‍ജ മുനിസിപ്പാലിറ്റി – https://portal.shjmun.gov.ae/en/Pages/ApplyJob.asp

ഷാര്‍ജ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടര്‍ അതോറിറ്റി (SEWA): https://www.sewa.gov.ae/sewacareers/english/CurrentVacancies .aspx .

ഷാര്‍ജ എയര്‍പോര്‍ട്ട് – https://www(dot)shahjahanpur(dot)ae/en/career/

ഷാര്‍ജ തുറമുഖങ്ങള്‍ – https://sharjahports.gov.ae/careers/

പൊതുമരാമത്ത് വകുപ്പ് – https://www.dpw.sharjah.ae/en/jobs

5. അജ്മാൻ സര്‍ക്കാര്‍ ജോലികള്‍വെബ്സൈറ്റ്: https://www.ajmanhrd.gov.ae/kawader/home

6. റാസല്‍ഖൈമ സര്‍ക്കാര്‍ ജോലികള്‍: വെബ്സൈറ്റ്: https://careers.ak(dot)ae/

ശ്രദ്ധിക്കുക യുഎഇ മന്ത്രാലയങ്ങള്‍, അധികാരികള്‍, സ്ഥാപനങ്ങള്‍ എന്നിവ ഫെഡറല്‍ തലത്തില്‍ ഗവണ്‍മെന്റ് കാര്യങ്ങള്‍ നടത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളാണ്. പൊതുജനങ്ങള്‍ക്ക് ഏകീകൃതവും യോജിച്ചതുമായ സേവനങ്ങള്‍ നല്‍കുന്നതിന് അവര്‍ യുഎഇ പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിക്കുന്നു.

നിങ്ങളുടെ യോഗ്യതകളും വൈദഗ്ധ്യവും പൊരുത്തപ്പെടുന്ന ലഭ്യമായ ഏതെങ്കിലും ജോലി ഒഴിവുകളിലേക്ക് നിങ്ങള്‍ക്ക് അപേക്ഷിക്കാം. യുഎഇയില്‍ ജോലി ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഒരു തൊഴിലുടമയുടെ സ്പോണ്‍സര്‍ഷിപ്പ് ആവശ്യമാണ്.ജോലി ശരിയായാല്‍ തൊഴിലുടമ നിങ്ങളുടെ പേരില്‍ ഒരു റസിഡന്റ് വിസയ്ക്ക് അപേക്ഷിക്കും. നിങ്ങള്‍ക്ക് റസിഡന്റ് വിസ ലഭിച്ചതിന് ശേഷം തൊഴില്‍ മന്ത്രാലയം നിങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കും. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ യുഎഇയില്‍ ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക