കളക്ടറേറ്റ് മാര്‍ച്ചിനിടെ കല്യാശ്ശേരി എംഎല്‍എ എം.വിജിനും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ വാക്കേറ്റം. കേസെടുക്കുന്നതിന്റെ ഭാഗമായി എംഎല്‍എയുടെ പേര് വനിതാ പോലീസ് ഉദ്യോഗസ്ഥ ചോദിച്ചതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. പേര് ചോദിക്കേണ്ടിടത്ത് പേര് ചോദിക്കുമെന്ന് പറഞ്ഞ് സഹപ്രവര്‍ത്തകയെ പിന്തുണച്ചുകൊണ്ട് എസ്‌ഐ രംഗത്തെത്തിയതോടെ എംഎല്‍എ കൂടുതല്‍ രോഷാകുലനായി.

ഇത് പിണറായി വിജയന്റെ പോലീസാണെന്നും സുരേഷ് ഗോപി സ്റ്റൈല്‍ കളിച്ച്‌ കേരള സര്‍ക്കാരിനെ മോശമാക്കരുതെന്നും വാഗ്വാദത്തിനിടെ വിജിൻ പറഞ്ഞു. കേരള ഗവണ്‍മെന്റ് നഴ്സ് അസോസിയേഷൻ കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നുംസംഭവം. മാർച്ച് കളക്ടറേറ്റിൽ എത്തുമ്ബോള്‍ തടയാൻ കളക്ടറേറ്റിന് മുന്നില്‍ പോലീസ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കളക്ടറേറ്റിനുള്ളില്‍ പ്രതിഷേധംനടന്നതോടെ പോലീസ് എത്തി ഇവരോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. കല്യാശ്ശേരി എംഎല്‍എ എം.വിജിൻ ആണ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തത് .സമരക്കാര്‍ പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്ബ് എസ്.ഐ വനിതാ പോലീസുദ്യോഗസ്ഥയോട് പേര് വിവരങ്ങള്‍ എഴുതിയെടുക്കാൻ പറഞ്ഞു. വനിതാ പോലീസ് ഉദ്യോഗസ്ഥ എംഎല്‍എയോടും പേര് ചോദിച്ചതോടെ എം.വിജിൻ പ്രകോപിതനാകുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കളക്ടറേറ്റിന്റെ ഗേറ്റിന് മുന്നില്‍ തടയാൻ കഴിയാതിരുന്നത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. ‘സമരം നടന്നുകൊണ്ടിരിക്കുമ്ബോള്‍ എന്നോട് വന്ന് പേര് ചോദിക്കുന്നു, നിങ്ങളെല്ലാം എവിടുത്തെ പോലീസാണ്. കേരളത്തിലെ സര്‍ക്കാരിന് മോശം ഉണ്ടാക്കരുത്. മാധ്യമപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെയല്ലേ എന്നോട് വന്ന് പേര് ചോദിച്ചത്’, വിജിൻ പറഞ്ഞു.

പേര് ചോദിക്കേണ്ടിടത്ത് ചോദിക്കും എന്നായിരുന്നു. എസ്.ഐ മറുപടി നല്‍കിയതോടെ വിജിൻ കൂടുതല്‍ പ്രകോപിതനായി. ‘നിങ്ങള്‍ എസ്‌ഐ ആണ്, ഞാൻ എംഎല്‍എയാണ്. പ്രോട്ടോക്കോള്‍ നോക്കി വര്‍ത്താനം പറഞ്ഞാല്‍ മതി. നമ്മുടെ സര്‍ക്കാരിന് മോശം ഉണ്ടാക്കുന്നത് നിങ്ങളെ പോലുള്ള പോലീസാണ്. പോലീസിന്റെ ഡ്യൂട്ടിയില്‍ വീഴ്ചവരുത്തിയത് എസ്‌ഐയാണ്. നിങ്ങള്‍ എവിടുത്തെ എസ്‌ഐആണ്. എസ്‌ഐ ഒറ്റയൊരുത്തനാണ് ഇതിന് കാരണം. ഇയാള്‍ ആരാണ് സുരേഷ് ഗോപി സ്റ്റൈലില്‍ പെരുമാറാൻ. പോലീസിന് അപമാനമുണ്ടാക്കരുതെന്ന് പറയണം. ഇത് കേരളത്തിലെ പിണറായി വിജയന്റെ പോലീസാണ്. ഇവിടുന്ന് മാറാമെന്ന് പറഞ്ഞതല്ലേ. പിന്നേ സുരേഷ്ഗോപി സ്റ്റൈല്‍ കളിക്കേണ്ടതുണ്ടോ’, വിജിൻ രോഷത്തോടെ ചോദിച്ചു.

അതേ സമയം പേര് ചോദിച്ചതുകൊണ്ട് മാത്രമാണ് താൻ രോഷാകുലനായതെന്ന വാദം എം.വിജിൻ എംഎല്‍എ തള്ളി. തന്റെ പേര് എല്ലാവരും അറിഞ്ഞിരിക്കണമെന്ന ധാര്‍ഷ്ട്യം തനിക്കില്ല. സമരത്തിനിടെ എസ്‌ഐ വളരെ മോശമായിട്ടാണ് ഇടപെടല്‍ നടത്തിയത്. മൈക്ക് തട്ടി പറിക്കുന്നു. തുടങ്ങി അങ്ങേയറ്റം പ്രകോപനത്തിലേക്ക് തന്നെ കൊണ്ടുപോയെന്നും സംഭവത്തിന് ശേഷം വിജിൻ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക