ഇന്ത്യയിലെ ട്രെയിനുകളില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അശാസ്ത്രീയമായ രീതിയില്‍ ട്രെയിനുകളിലെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും പല സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നതും ഇപ്പോള്‍ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ് മുംബൈ മാറ്റേഴ്സ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയാണ്. ട്രെയിനില്‍ നിന്ന് ശേഖരിച്ച ചപ്പുചവറുകള്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ട്രാക്കുകളില്‍ വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. സംഭവം കണ്ട യാത്രക്കാരൻ 139 ല്‍ വിളിച്ച്‌ പരാതി അറിയിക്കുകയും ഉടൻ തന്നെ സൂപ്പര്‍വൈസറും സംഘവും എത്തുകയും ആര്, എന്തുകൊണ്ട് പരാതിപ്പെട്ടു തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക