ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗയുടെ പ്രവചനങ്ങള്‍ ലോക പ്രശസ്തമാണ്. അവര്‍ മരിച്ചതിന് ശേഷവും ഓരോ വര്‍ഷങ്ങളിലായി പ്രവചനങ്ങള്‍ പുറത്തുവരാറുണ്ട്. ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ ബാബ വംഗ പ്രവചിച്ചിട്ടുണ്ടെന്നാണ് അവരുടെ ആരാധകര്‍ പറയുന്നത്.

പ്രവചനങ്ങളിലെ കൃത്യതയാണ് മറ്റ് ജ്യോതിഷികളില്‍ നിന്ന് ബാബ വംഗയെ വ്യത്യസ്തയാക്കുന്നത്.എല്ലാ വര്‍ഷവും നിരവധി പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായി വരാറുണ്ട്. ഈ വര്‍ഷവും ചില കാര്യങ്ങള്‍ നടക്കുമെന്ന് വംഗ നേരത്തെ പ്രവചിച്ചിരുന്നു. അതില്‍ ചിലത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്യാന്‍സറിന് വാക്‌സിന്‍ കണ്ടെത്തുമെന്നായിരുന്നു ബാബ വംഗയുടെ 2024ല്‍ നടക്കുമെന്ന പറഞ്ഞ പ്രധാന പ്രവചനം. ഇത് നടക്കാന്‍ പോവുകയാണ്. റഷ്യന്‍ ശാസ്ത്രജ്ഞര്‍ അര്‍ബുദത്തിന് വാക്‌സിന്‍ നിര്‍മിക്കുന്നതിന്റെ വക്കിലാണെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ വെളിപ്പെടുത്തിയിരുന്നു. വൈകാതെ തന്നെ ഇത് രോഗികള്‍ക്ക് ലഭിച്ച്‌ തുടങ്ങുമെന്നും പുടിന്‍ പറഞ്ഞിരുന്നു.പുതിയ തലമുറ വാക്‌സിനാണ് ഇതെന്നും അദ്ദേഹം പറയുന്നു. തെറാപ്പിയായി ഇവ ഉപയോഗിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും പുടിന്‍ പറഞ്ഞു. അതേസമയം ഏതൊക്കെ വിഭാഗത്തിലുള്ള ക്യാന്‍സറുകള്‍ക്ക് ഈ വാക്‌സിന്‍ ഉപയോഗിക്കാമെന്ന് മാത്രം പുടിന്‍ വെളിപ്പെടുത്തിയിട്ടില്ല.

ആഗോള വിപണിയെ തന്നെ വലിയ അളവില്‍ തകര്‍ക്കുന്ന സാമ്ബത്തിക പ്രതിസന്ധി വരുമെന്ന പ്രവചനവും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ജപ്പാനും, ബ്രിട്ടനും സാമ്ബത്തിക മാന്ദ്യത്തില്‍ ആകെ തകര്‍ന്നിരിക്കുകയാണ്. ഇത് ആഗോള വിപണിയെ തന്നെ ബാധിച്ച്‌ തുടങ്ങിയിരിക്കുകയാണ്. ബ്രിട്ടനില്‍ ഉയര്‍ന്ന പണപ്പെരുപ്പവും, വിലക്കയറ്റവും, ജീവിത ചെലവേറിയതുമെല്ലാം വലിയ മാന്ദ്യത്തിലേക്ക് നയിച്ചിരിക്കുകയാണ്.തെരഞ്ഞെടുപ്പിന് മുമ്ബ് റിഷി സുനാകിന് വന്‍ തിരിച്ചടിയാണിത്. ജിഡിപി നാലാം പാദത്തില്‍ 0.3 ശതമാനത്തിലേക്ക് വീണിരിക്കുകയാണ്. ജിഡിപി രണ്ട് പാദങ്ങളിലായി പിന്നോട്ടാണ്. ഇതാണ് സാമ്ബത്തിക മാന്ദ്യത്തെ അടയാളപ്പെടുത്തുന്ന പ്രധാന കാര്യം.

ജപ്പാനും കഴിഞ്ഞ രണ്ട് സാമ്ബത്തിക പാദങ്ങളിലായി പിന്നോട്ടാണ്. ജിഡിപി 0.4 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ലോകത്തെ വമ്ബന്‍ സമ്ബദ് ഘടനയില്‍ ജര്‍മനക്ക് പിന്നിലായി നാലാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് ജപ്പാന്‍. 2023ലെ ജപ്പാന്റെ ജിഡിപി 4.2 ട്രില്യണ്‍ ഡോളറാണ്. ജര്‍മനിക്ക് ഇത് 4.5 ട്രില്യണാണ്. അതേസമയം യൂറോപ്പില്‍ തീവ്രവാദ ആക്രമണം വര്‍ധിക്കുമെന്നതാണ് പ്രവചനങ്ങളില്‍ മറ്റൊരു പ്രധാനപ്പെട്ട കാര്യം.ഇക്കാര്യം ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. കാലാവസ്ഥാ വ്യതിയാന പ്രശനങ്ങളും, പ്രകൃതി ദുരന്തങ്ങളും ഈ വര്‍ഷം അനുഭവപ്പെടുമെന്നും ബാബ വംഗ പ്രവചിച്ചിരുന്നു. ഇതും ആദ്യ രണ്ട് മാസത്തിനിടെ യാഥാര്‍ത്ഥ്യമായിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക