മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്‌കാരമില്ലാത്തയാളാണ് സാംസ്‌കാരിക മന്ത്രി എന്ന് സ്വയം തെളിയിച്ചുവെന്ന് മുരളീധരന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാ പ്രതിനിധികള്‍ക്കെതിരെ സജി ചെറിയാന്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് വി മുരളീധരന്റെ വിമര്‍ശനം.

ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി മുരളീധരന്‍ രംഗത്തെത്തിയത്. സംസ്‌കാരമില്ലാത്തയാളെ മന്ത്രിസഭയില്‍ വച്ചിരിക്കുന്നത് സര്‍ക്കാരിന്റെ പൊതുനയത്തിന്റെ ഭാഗമാണ്. കൂടുതല്‍ ഗുണ്ടായിസം കാണിക്കുന്നവരെയും അസഭ്യം പറയുന്നവരെയുമാണ് മന്ത്രിസഭയില്‍ അംഗമാക്കിയിട്ടുള്ളത്. അങ്ങനെയുള്ളയാളുകള്‍ തങ്ങളുടെ മന്ത്രിയായി തുടരുന്നത് ഭൂഷണമാണോയെന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക