ആന്ധ്രയില്‍ കരാട്ടെ ക്ലാസിന് പോകുകയായിരുന്ന ആറ് വയസുകാരനെ കടിച്ചുകീറി തെരുവുനായ്ക്കള്‍. ഗുണ്ടൂര്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. കാര്‍ത്തികേയയെന്ന ആറ് വയസുകാരനാണ് നായ്ക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് അറിയിച്ചു.

കാര്‍ത്തികേയയെ തെരുവ് നായ്ക്കള്‍ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഞ്ച് നായ്ക്കള്‍ കുട്ടിയെ കടിച്ചു കീറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒടുവില്‍ ബൈകിലെത്തിയ യാത്രക്കാരനാണ് കാര്‍ത്തികേയയെ രക്ഷിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്‌കൂള്‍ അവധിക്കായാണ് കാര്‍ത്തികേയ അമരാവതിയിലെത്തിയത്. അവിടെ നിന്നും കരാട്ടെ ക്ലാസില്‍ പോകുന്നതിനിടെയായിരുന്നു തെരുവ് നായ്ക്കളുടെ ആക്രമണം. കുട്ടിയുടെ രക്ഷിതാക്കള്‍ ഹൈദരാബാദിലാണ് ഉള്ളത്. ഇവരെ വിവരം അറിയിച്ചിട്ടുണ്ട്. കുട്ടി ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതായും പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക