ആലുവ: മലയാള സിനിമ താരം നിവിന്‍ പോളിയുടെ പുതിയ വീടിന്റെ നിര്‍മാണത്തിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ. കടുങ്ങല്ലൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ പുന്നശേരി കടവിനടുത്ത് പുഴയുടെ തീരത്ത് നടക്കുന്ന വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുന്നത് . പഞ്ചായത്തധികൃതര്‍ പരിശോധന നടത്തിയ ശേഷമാണ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. കെട്ടിട നിര്‍മാണത്തിനാവശ്യമായ രേഖകളോ അനുമതിയോ ഇല്ലെന്നാണ് സൂചന.പുഴയുടെ തീരത്തെ മണ്ണിടിച്ചു നിരത്തിയുള്ള നിര്‍മാണത്തിനെതിരേ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക