ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയെ കണ്ടെത്തുന്ന സമയവും പ്രതികളെ കണ്ടെത്തുന്ന സമയവും കൃത്യമായി പ്രവചിച്ച്‌ സോഷ്യല്‍ മീഡിയയുടെ കൈയടിനേടി വൈറലായ ആളാണ് കൊട്ടാരക്കര വെണ്ടാര്‍ സ്വദേശിയായ മുരാരി തന്ത്രി. 2024 എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റി തന്ത്രിയുടെ പ്രവചനമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

2024 ല്‍ കേരളത്തെ കാത്തിരിക്കുന്നത് കഷ്ട നഷ്ടങ്ങളും ദുരിതങ്ങളുമാണെന്നാണ് തന്ത്രിയുടെ പ്രവചനം. കഴിഞ്ഞ ദിവസം ചന്ദ്രന്റെ പുറത്ത് ഒരു വലയം കാണപ്പെട്ടു. ഇതിനെക്കുറിച്ച്‌ ജ്യോതിഷ വിധി പ്രകാരം പഠനം നടത്തികൊണ്ടിരിക്കുകയാണെന്നും വരും നാളുകള്‍ കഷ്ട നഷ്ടങ്ങളും ദുരിതങ്ങളും കേരളത്തെ തേടിവരുമെന്നും അദ്ദേഹം കൗമുദി ടിവിയോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കുറച്ച്‌ ദിവസം മുമ്ബ് ചന്ദ്രന്റെ പുറത്ത് ഒരു വലയം കാണപ്പെട്ടു. ജ്യോതിഷവിധി പ്രകാരം അതിനെപ്പറ്റി ഒരു പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. വരും നാളുകള്‍ ശരിക്കും കഷ്ട നഷ്ടങ്ങളും അപകടങ്ങളും ദുരിതങ്ങളും… അതുപോലെ 2024 ന്റെ തുടക്കത്തിന്റെ മുന്നോടിയായിട്ടാണിത് കണ്ടിരിക്കുന്നത്.സൂര്യൻ, ചന്ദ്രൻ ഇങ്ങനെ വരുന്ന ഒമ്ബത് ഗ്രഹങ്ങളെടുത്താണ് പ്രശ്നം വയ്ക്കുന്നത്. അതിന്റെ സ്ഥിതി നോക്കിയപ്പോള്‍ ഏറെ ദുരിതങ്ങളും ദുര്‍ഘട ഘട്ടങ്ങളും രോഗ അത്യാപത്തുകളും വന്നുഭവിക്കാനുള്ള സാദ്ധ്യതകളുണ്ട്. സാദ്ധ്യത എന്നു പറയാൻ പറ്റില്ല. ഉണ്ടെന്ന് തന്നെ പറയണം.’- തന്ത്രി പറഞ്ഞു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക