![](https://keralaspeaks.news/wp-content/uploads/2022/10/n4326471901665940815048f3d30147f1f36e684d1bce5479fd30b7d6498f1fc555d06fc1710402c6a997c3.jpg)
യുഎസ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത പ്രകടന പത്രികയുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥി മൈക്ക് ഇറ്റ്കിസ്. സെക്സിന് പ്രാധാന്യം നല്‍കുന്ന അദ്ദേഹത്തിന്റെ പ്രകടന പത്രിക അമേരിക്കയില്‍ പുതിയ ചര്‍ച്ചക്ക് തുടക്കമിട്ടു. സെക്‌സ് പോസിറ്റീവ് സമീപനമാണ് തന്റെ വാഗ്ദാനമെന്ന് ഇറ്റ്കിസ് പറയുന്നു. പ്രകടന പത്രികക്ക് ഉറപ്പുനല്‍കാനായി 13 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സെക്‌സ് വീഡിയോ പോണ്‍ ഹബില്‍ പുറത്തിറക്കുകയും ചെയ്തു 53-കാരന്‍.
സൈബര്‍ സുരക്ഷാ വിദഗ്ധനായ ഇറ്റ്കിസ് ന്യൂയോര്‍ക്കിലെ 12-ആം ഡിസ്ട്രിക്റ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. താന്‍ ജയിച്ചാല്‍ ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കുമെന്നും വ്യഭിചാര നിയമങ്ങള്‍ അവസാനിപ്പിക്കുമെന്നും ഉഭയസമ്മതം നിര്‍വചിക്കുന്നതില്‍ നിലവിലെ രീതി മാറ്റുമെന്നും ഇറ്റ്കിസ് വാഗ്ദാനം ചെയ്യുന്നു. 13 മിനിറ്റ് ദൈര്‍ഘ്യമുള്ള പോണ്‍ വീഡിയോയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്തിറക്കിയത്. “ബക്കറ്റ് ലിസ്റ്റ് ബൊനാന്‍സ” എന്ന് പേരിട്ടിരിക്കുന്ന വീഡിയോയില്‍ ഇറ്റ്കിസും പോണ്‍ താരം നിക്കോള്‍ സേജും അഭിനയിക്കുന്നു.
സംഭവത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഇതില്‍ അഭിനയിക്കാതെ ഈ വിഷയത്തോടുള്ള എന്റെ പ്രതിബദ്ധത പ്രകടിപ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പോണ്‍ അഭിനയം യഥാര്‍ത്ഥത്തില്‍ വലിയ പഠമായിരുന്നു. പോണ്‍ അഭിനയമാണ് എന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ സ്വാധീനിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ വളരെ അന്തര്‍മുഖനാണ്. എവിടെയും ശ്രദ്ധാകേന്ദ്രമാകാന്‍ സാധിക്കാത്ത വ്യക്തിത്വം. ഞാന്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന പ്രശ്നങ്ങള്‍ വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. എന്റെ പ്രശ്നങ്ങള്‍ ഏതെങ്കിലും വിധത്തില്‍ അവതരിപ്പിക്കണമെന്നും താനാഗ്രഹിച്ചുവെന്നും ഇറ്റ്കിസ് പറഞ്ഞു.
ഉക്രെയ്നില്‍ ജനിച്ച ഇറ്റ്കിസ് സ്വയം പുരോഗമന സ്ഥാനാര്‍ത്ഥി എന്നാണ് അവകാശപ്പെടുന്നത്. വിവാഹിതനല്ല, കുട്ടികളില്ല, ബ്രഹ്മചാരിയല്ല, നിരീശ്വരവാദി- എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഇറ്റ്കിസിനെതിരെ രംഗത്തെത്തി. ഇത് ഗിമ്മിക്കാണെന്നും ജനം വലയില്‍ വീഴില്ലെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി പറഞ്ഞു. ഡെമോക്രാറ്റുകളല്ലാത്ത എല്ലാവരെയും മാധ്യമങ്ങള്‍ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.